തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ സ്കൂളുകളിൽ വെള്ളം കുടിക്കാൻ സമയം അനുവദിക്കും. ഇതിന് പ്രത്യേകം ബെല്ലടിക്കും. രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും ‘വാട്ടർ ബെൽ’ മുഴക്കി അഞ്ച് മിനിറ്റ് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ക്ലാസ് സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. കഴിയാവുന്ന കുട്ടികൾ വെള്ളം വീട്ടിൽനിന്ന് കൊണ്ടുവരണം. മറ്റുള്ള കുട്ടികൾക്കുള്ള കുടിവെള്ളം സ്കൂൾ അധികൃതർ ഒരുക്കും. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ജില്ലതല ക്യാമ്പുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും മറ്റു ജില്ലകളിൽ 24, 25 തീയതികളിലും നടക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.