എസ്​.ഡി.പി.ഐ പ്രവർത്തക​െൻറ കൊല: രണ്ട്​ ആർ.എസ്​.എസ്​ പ്രവർത്തകർ കൂടി അറസ്​റ്റിൽ

കണ്ണൂർ: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ്​ സലാഹുദ്ദീനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ആർ.എസ്​.എസ്​ പ്രവർത്തകരെ കൂടി അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തു. ചൂണ്ടയിലെ അമൽരാജ് (22), റിഷിൽ (24) എന്നിവരാണ് അറസ്​റ്റിലായത്. ഇതോടെ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം അഞ്ചായി.

കണ്ണവം ചുണ്ടയിൽ സ്വദേശികളായ അഞ്ജുനിവാസിൽ അമൽരാജ്‌, ധന്യ നിവാസിൽ പ്രിബിൻ, ആഷ‌്ന നിവാസിൽ ആഷിഖ്‌ ലാൽ എന്നിവ രാണ്​ നേരത്തെ അറസ്​റ്റിലായത്​. ഇവർ റിമാൻഡിലാണ്​. കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ എട്ടിന‌് വൈകീട്ടാണ‌് സലാഹുദ്ദീനെ സഹോദരിമാരുടെ മുന്നിലിട്ട‌് വെട്ടിക്കൊന്നത‌്.

Tags:    
News Summary - SDPI activist killed: Two more RSS workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.