വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: അനേകം ആളുകള്‍ക്ക് ജീവഹാനിയും നിരവധി പേരെ കാണാതാവുകയും നിരവധി വീടുകളും സ്വത്തുക്കളും നഷ്ടപ്പെടുകയും ചെയ്ത വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്.ഡി..പി.ഐ. സംസ്ഥാനത്ത് ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.

മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. നിരവധിയാളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒരു പ്രദേശം തന്നെ ഒലിച്ചുപോയിരിക്കുന്നു. ദുരന്തമേഖലയുടെ അതിജീവനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും ആത്മാര്‍ഥമായ ഇടപെടല്‍ ആവശ്യമാണ്. കേരളത്തിലും പ്രത്യേകിച്ച് വയനാട്ടിലും തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിക്കണം.

പ്രകൃതി വിരുദ്ധ വികസനം കേരളത്തിന് ഭീഷണിയാവുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്ക് പറ്റിയവർക്കും മതിയായ ധനസഹായം നൽകണമെന്നും നിലമ്പൂരിലുള്ള മൃതദേഹങ്ങള്‍ മേപ്പാടിയിലെത്തിച്ച് തിരിച്ചറിയുന്നതിനും നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിക്കുന്നതിനും സത്വര നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍സാരി ഏനാത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ മുസ്തഫ പാലേരി, ടി. നാസര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ദുരന്തഭൂമി സന്ദര്‍ശിച്ചത്. വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എ അയ്യൂബ്, ജനറല്‍ സെക്രട്ടറി ഹംസ, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. റഷീദ് ഉമരി എന്നിവരും പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്നു. 

News Summary - SDPI wants to declare Wayanad landslide as a national disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.