കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുസമദ് രാജിവെച്ചു. മുസ്ലിംലീഗിന്റെ സ്ത്രീ വിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പദവി രാജിവെക്കുന്നെതന്ന് രാജിക്കത്തിൽ സമദ് അറിയിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ പരാതി നൽകിയ സംഘടനയുടെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചിരുന്നു. എം.എസ്.എഫിലും ഹരിതയിലുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് പാർട്ടി ശ്രമിച്ചു വരുന്നതിനിടെ വിവാദങ്ങൾ പൊതുസമൂഹത്തിേലക്ക് എത്തിച്ച് ഗുരുതര അച്ചടക്കലഘംനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ് ലിം ലീഗിന്‍റെ നടപടി. ഇതിൽ പ്രതിഷേധിച്ചാണ് സമദിന്‍റെ രാജി.
സംഘടനാ യോഗങ്ങൾ അടക്കമുള്ളവയിൽ മോശം പരാമർശങ്ങളിൽ നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് ലീഗ് വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ പാർട്ടി തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.