സഹയാത്രികക്ക് നേരെ ലൈംഗികാതിക്രമം; ഹാസ്യനടൻ അറസ്റ്റിൽ

വട്ടപ്പാറ (തിരുവനന്തപുരം): കെ.എസ്.ആർ.ടി.സി. ബസിൽവെച്ച് സഹയാത്രികയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ ഹാസ്യനടൻ അറസ്റ്റിൽ. ബിനു ബി. കമാൽ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വട്ടപ്പാറ ഭാഗത്തായായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന്‌ നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു.

ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജങ്‌ഷനിൽ ബസ് നിർത്തി. ഉടൻ ബസിൽ നിന്ന് പ്രതി ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Sexual assault on female companion; Comedian arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.