കാലിക്കറ്റ്​ സർവകലാശാലക്കെതിരെ എസ്​.എഫ്​.ഐ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്​: സി.പി.എം സിൻഡിക്കേറ്റ്​ ഭരിക്കുന്ന കാലിക്കറ്റ്​ സർവകലാശാലക്കെതിരെ അനിശ്ചിതകാല രാപ്പകൽ സമരവുമായി എസ്​.എഫ്​.ഐ. സർവകലാശാലയു​െട വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെയാണ്​ സമര​െമന്ന്​​ എസ്.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.

വർഷങ്ങൾക്ക്​ ശേഷമാണ്​ എസ്​.എഫ്​.ഐ കാലിക്കറ്റ്​ സർവകലാശാലയിൽ അനിശ്ചിതകാല സമരം നടത്തുന്നത്​. 'അവേക്ക് വാഴ്സിറ്റി' എന്നപേരിൽ സെപ്റ്റംബർ 20 മുതൽ സമരം നടത്താനാണ് എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാല സബ്കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്​ച രാവിലെ 10ന്​ സർവകലാശാല കാമ്പസിൽ തുടങ്ങുന്ന സമരം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ്​ വി.പി. സാനു ഉദ്ഘാടനം ചെയ്യും.

പരീക്ഷാഭവ​‍െൻറ പ്രവർത്തനം സുതാര്യമാക്കാൻ തയാറാക്കിയ മാസ്​റ്റർപ്ലാൻ ഉടൻ നടപ്പക്കുക, ടാഗോറിലെയും പരീക്ഷാഭവനുകളിലെയും ഫ്രണ്ട് ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുക,തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങളുമായാണ്​ സമരം. ഈമാസം യൂനിവേഴ്‌സിറ്റിക്ക് കീഴിലെ മുഴുവൻ കോളജുകളിലും ഐക്യദാർഢ്യ സത്യഗ്രഹം സംഘടിപ്പിക്കും.

Tags:    
News Summary - SFI goes on strike against Calicut University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.