തിരുവനന്തപുരം: സാേങ്കതിക സർവകലാശാലക്കു കീഴിലെ എഞ്ചിനിയറിങ് മൂന്നാം സെമസ്റ്റർ പരീക്ഷകൾ തടസപ്പെടുത്തി ഇന്നും എസ്.എഫ്.െഎ പ്രതിഷേധം. തിരുവനന്തപുരം സി.ഇ.ടി, ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ എസ്.എഫ്.െഎ പ്രവർത്തകർ പരീക്ഷ തടസപ്പെടുത്തി.
പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എഞ്ചിനിയറിങ് കോളജിലും കൊല്ലം ടി.കെ.എം കോളജിലും വിദ്യർഥികൾ പരീക്ഷ ബഹിഷ്കരിച്ചു. ഒമ്പത് സർക്കാർ എഞ്ചിനിയറിങ് കോളജുകളിൽ പരീക്ഷ മുടങ്ങി. തൃശൂർ എഞ്ചിനിയറിങ് കോളജിൽ പൊലീസ് സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ച് എൻജിനീയറിങ് കോളജുകളിലെ ബി. ടെക് ഒന്നാം സെമസ്റ്റർ പരീക്ഷ എസ്.എഫ്.െഎ പ്രതിഷേധത്തിൽ തടസപ്പെട്ടിരുന്നു. തിരുവനന്തപുരം സി.ഇ.ടി, ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ്, പാപ്പനംകോട് എൻജിനീയറിങ് കോളജ്, തൃശൂർ ഗവ എൻജിനീയറിങ് കോളജ്, പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് എന്നിവടങ്ങിളിലെ പരീക്ഷയാണ് മുടങ്ങിയത്.
പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പഠിക്കാൻ സമയം കിട്ടില്ലെന്ന വാദമുയർന്നതിനെ തുടർന്ന് ഡിസംബർ രണ്ടിന് തുടങ്ങാനിരുന്ന പരീക്ഷ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം അനിശ്ചിതകാലത്തേക്ക് മാറ്റുകയായിരുന്നു. ഇതു വിമര്‍ശനത്തിനിടയാക്കിയതോടെ പരീക്ഷ അടിയന്തരമായി നടത്താന്‍ മന്ത്രിതന്നെ സാേങ്കതിക സർവകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നൽകി. ഇതിനെ തുടർന്നാണ് ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ചൊവ്വാഴ്ചയും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ബുധനാഴ്ചയും തുടങ്ങാൻ സർവകലാശാല തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.