തിരുവനന്തപുരം: എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി ചേർന്ന് തീരുമാനിച്ചാണ് തന്നെ വധിക്കാൻ ശ്രമിച്ചതെന്ന് യൂനിവേഴ്സിറ്റി കോളജില്‍ ആക്രമണത്തിനിരയായ വിദ്യാർഥി അഖിൽ. ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന അഖിൽ ആദ്യമായാണ് ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നത്. പ്രിൻസിപ്പലിനെ പോലും നോക്കുകുത്തിയാക്കി കോളജിലെ ഇടിമുറിയിലിട്ട് എസ്.എഫ്.ഐ നേതാക്കള്‍ പല വിദ്യാർഥികളെയും മർദിച്ചിട്ടുണ്ടെന്ന് അഖിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും താനും യൂനിറ്റ് അംഗങ്ങളുമായി പ്രശ്നങ്ങളുണ്ടാവുകയും മർദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. കാൻറീനിലിരുന്ന് പാടിയെന്ന് ആരോപിച്ച് യൂനിറ്റ് അംഗങ്ങൾ തന്നെയും കൂട്ടുകാെരയും തെറിവിളിച്ചിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പാർട്ടിനേതാക്കളുമായി സംസാരിച്ച് പരിഹരിച്ചതാണ്. അതിനുശേഷവും കോളജിൽ കാലുകുത്തിയാൽ അടിക്കുമെന്ന് നസീം അടക്കമുള്ളവർ ഭീഷണിപ്പെടുത്തി.
കോളജിൽ ഇനിയാെരയും അടിക്കാൻ പറ്റില്ലെന്നും ഇതിനൊരു തീരുമാനമുണ്ടാക്കണമെന്നും താനും സുഹൃത്തുക്കളും പറഞ്ഞു. സംസാരിക്കാനൊന്നും ഇല്ലെന്നും അടിച്ച് തീർക്കാമെന്നുമായിരുന്നു നസീമിെൻറ മറുപടി. തുടർന്ന് ഗേറ്റിന് സമീപത്തുെവച്ച് എസ്.എഫ്.ഐ പ്രവർത്തകരുൾെപ്പടെ പരസ്പരം അടിയായി.
തുടർന്ന് തന്നെമാത്രം ഒറ്റക്ക് കോളജിെൻറ ഒരുഭാഗത്തെത്തിച്ച് മർദിക്കുകയും നസീം പിടിച്ചുെവച്ച് ശിവരഞ്ജിത്ത് കുത്തുകയുമായിരുെന്നന്ന് അഖിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.