എ.ഐ.എസ്​.എഫ്​ നേതാക്കളെ ആക്രമിക്കുന്ന ദൃശ്യം

എ.ഐ.എസ്​.എഫ്​ നേതാക്കളെ എസ്​.എഫ്​.ഐ പ്രവർത്തകർ ആ​ക്രമിച്ചു; ​സെനറ്റ്​ തെരഞ്ഞെടുപ്പിൽ മത്സരിച്ചതാണ്​ പ്രകോപനം

​കോട്ടയം: എം.ജി സർവകലാശാല സെനറ്റ്​ തെരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ്​ നേതാക്കൾക്ക്​ മർദനം. എ.ഐ.എസ്​.എഫ്​ സംസ്ഥാന ജോയൻറ്​ സെക്രട്ടറിമാരായ അമൽ അശോകൻ, നിമിഷ രാജു, കെ. ഋഷിരാജ്​​, സംസ്ഥാന കൗണ്‍സിൽ അംഗം എ. സഹദ്​ എന്നിവർക്ക്​ നേരെയായിരുന്നു അക്രമം. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്​ പിന്നിൽ എസ്​.എഫ്​.ഐ പ്രവർത്തകരാണെന്ന്​ എ.ഐ.എസ്​.എഫ് ആരോപിച്ചു.

സെനറ്റിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ ഏകപക്ഷീയമായി മാറ്റിയതിൽ പ്രതിഷേധിച്ച്​ കെ.എസ്​.യു തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിച്ചിരുന്നു. പിന്നീട്​ ഇടതുവിദ്യാർഥി സംഘടനകളായ എസ്​.എഫ്​.ഐയും എ.ഐ.എസ്​.എഫും തമ്മിലായി മത്സരം. ഒറ്റ സീറ്റിലായിരുന്നു എ.ഐ.എസ്​.എഫിന്​ സ്ഥാനാർഥിയുണ്ടായിരുന്നത്​.

വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്​ച​ ഉച്ചക്ക്​ 12ഓടെയാണ്​ സംഭവങ്ങളുടെ​ തുടക്കം. ഫോണ്‍ ചെയ്​തുകൊണ്ട്​ ​നിൽക്കുകയായിരുന്ന സഹദിനെ ഒരു പ്രകോപനവുമില്ലാതെ പാഞ്ഞെത്തിയ എസ്.എഫ്.ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു​െവന്ന്​ എ.ഐ.എസ്​.എഫ്​ പറയുന്നു. സഹദിനെ രക്ഷപ്പെടുത്തി പൊലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഋഷിരാജിന് നേരെ ആക്രമണമുണ്ടായി. തുടർന്ന്​ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ സംഘം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജനറല്‍ കൗണ്‍സിലിലേക്ക്​ എ.ഐ.എസ്.എഫ്​ സ്ഥാനാർഥിയായി കോട്ടയം ജില്ല പ്രസിഡൻറ്​ എസ്. ഷാജോയാണ്​ മത്സരിച്ചിരുന്നത്​.

കെ.എസ്​.യു തെരഞ്ഞെടുപ്പ്​ ​ബഹിഷ്​കരിച്ചതോടെ ഷാജോ മാത്രമായിരുന്നു എതിരാളി. ഇതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാമെന്ന എസ്​.എഫ്​.ഐ മോഹം പൊലിഞ്ഞതി​െൻറ വൈരാഗ്യമാണ്​ ആക്രമണത്തിന്​ കാരണമെന്ന്​ എ.ഐ.എസ്.എഫ് നേതാക്കൾ പറയുന്നു​. വോട്ടുചെയ്യാനെത്തിയവരെ എസ്​.എഫ്​.ഐക്കാർ ഭീഷണിപ്പെടുത്തിയതായും വ്യാപക പരാതിയുണ്ട്​. 

'ജനാധിപത്യം എന്ന്​ എഴുതി പഠിക്കെടാ'; എസ്​.എഫ്​.ഐ അക്രമികളോട്​ എ.ഐ.എസ്​.ഫ്​ നേതാവ്​ നിമിഷ രാജുവിന്‍റെ രോഷം

'ജനാധിപത്യം എന്ന്​ എഴുതി പഠിക്കെടാ നിങ്ങൾ. ആ വാക്കിന്‍റെ അർഥമെന്താന്ന്​ മനസിലാക്ക്​. ആർ.എസ്​.എസുകാരാകല്ലേടാ..' -തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറുകയായിരുന്നു എ.ഐ.എസ്​.എഫ്​ സംസ്ഥാന ജോയൻറ്​ സെക്രട്ടറി നിമിഷ രാജു. എം.ജി സർവകലാശാലയിലെ സെനറ്റ്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ എസ്​.എഫ്​.ഐ പ്രവർത്തകർ എ.ഐ.എസ്​.എഫ്​ നേതാക്കളെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പോർവിളികൾക്കിടയിലായിരുന്നു നിമിഷ രാജുവിന്‍റെ മറുപടി 'പ്രസംഗം'.

'കാട്ടുതീയാണ്​ നിങ്ങൾ കാണിക്കുന്നത്​. ഞങ്ങൾ ജനാധിപത്യപരമായാണ്​ മത്സരിക്കുന്നത്​. ഞങ്ങളിനിയും മത്സരിക്കും. എത്രകാലം നിങ്ങൾ ഞങ്ങളെ തല്ലി തോൽപിക്കും. തല്ലിയല്ലേ നിങ്ങൾക്ക്​ തോൽപിക്കാൻ പറ്റുള്ളൂ.. ഞങ്ങൾ ആർ.എസ്​.എസിനോടാണ്​ പോരടിക്കുന്നത്​.

ഒരുത്തനെ ഒറ്റക്ക്​ ആ​ക്രമിച്ചിട്ട്​ വലിയ ഹുങ്ക്​ കാണിക്കുന്നു. എസ്​.എഫ്​.ഐ ആണത്രെ.

ഞങ്ങൾ ഇടതു പക്ഷത്തിന്‍റെ രാഷ്​ട്രീയം നന്നായിട്ട്​ മനസിലാക്കിയിട്ട്​ തന്നെയാണ്​ ​ നിൽക്കുന്നത്​. ഞങ്ങൾക്ക്​ മാന്യതയുണ്ട്​.

ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ്​ ഈ തോന്ന്യാസം കാണിക്കുന്നത്​. എന്ത്​ ജനാധിപത്യമാണ്​ ഇവർക്കുള്ളത്​. ഒരാളെ ഒറ്റക്ക്​ ആക്രമിക്കുന്നതാണ്​ ഇവരുടെ ജനാധിപത്യം.'- പൊലീസിനെ സാക്ഷി നിർത്തി നിമിഷ രാജു എസ്​.എഫ്​.ഐ പ്രവർത്തകരോടായി രോഷം കൊണ്ടു. 

സംഘർഷത്തിന്​ ശേഷമുള്ള ദൃശ്യങ്ങൾ. നിമഷ പറയുന്നത്​ കേൾക്കാം



Tags:    
News Summary - sfi workers attacked aisf leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.