തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഷഫീഖ് അൽഖാസിമിക്കെതിരെ പൊ ലീസ് കുരുക്ക് മുറുക്കുന്നു. ഇതിെൻറ ഭാഗമായി ഇയാളുടെ സഹോദരൻ അൽഅമീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ് അൽ ഖാസിമിയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം, മറ്റ് രണ്ട് സഹോദരന് മാരായ അൻസാരി, ഷാജി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
സഹോദരന്മാർക്കെതിരെ പൊലീസ് നീക്കമാരംഭിച ്ചതോടെ ഷഫീഖ് അൽഖാസിമി കീഴടങ്ങാനുള്ള സാധ്യത വർധിച്ചതായും അന്വേഷണസംഘം വിലയിരുത്തുന്നു. പീഡനം സംബന്ധിച്ച് മൊഴി നൽകുന്നതിൽനിന്ന് പെൺകുട്ടിയെ വിലക്കിയ മാതാവ്, ഇളയച്ഛൻ എന്നിവരെ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമ ാനിച്ചിട്ടുണ്ട്. കൊച്ചി ഷാഡോ പൊലീസാണ് അൽഅമീനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. ഷഫീഖിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി ഇയാൾ മൊഴി നൽകിയതായും സൂചനയുണ്ട്. പെൺകുട്ടിയെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന പേപ്പാറയിൽ പെൺകുട്ടിയുമായി എത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുകയും ചെയ്തു.
ഉടൻ കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഷഫീഖ് അൽഖാസിമിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് നീക്കം. ഇക്കാര്യം അഭിഭാഷകൻ മുഖേന ഇയാെള അറിയിച്ചിട്ടുമുണ്ട്. അതിനിടെ, ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽനിന്ന് ഇയാൾ പിന്മാറുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി അഭിഭാഷകനിൽനിന്ന് വക്കാലത്ത് തിരികെ വാങ്ങിയതായാണ് വിവരം. കോട്ടയം, എറണാകുളം ജില്ലകളിലെവിടെയോ ഇയാൾ ഒളിവിലുണ്ടെന്നാണ് പൊലീസിെൻറ സംശയം.
മതപ്രഭാഷകനും തൊളിക്കോട് മഹല്ല് ചീഫ് ഇമാമുമായിരുന്ന ഷഫീഖ് അൽഖാസിമി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കാറിൽ കടത്തിക്കൊണ്ടുപോയി വനമേഖലയിൽവെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് കേസ്. മഹല്ല് പ്രസിഡൻറ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. പീഡനം സംബന്ധിച്ച് ആദ്യം പെൺകുട്ടി പരാതി നൽകിയിരുന്നില്ല. പിന്നീട്, ചൈൽഡ് വെൽെഫയർ കമ്മിറ്റിയുടെ സംരക്ഷണയിൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയും ദിവസങ്ങളോളം കൗൺസലിങ് നൽകുകയും ചെയ്തശേഷമാണ് പെൺകുട്ടി മൊഴി നൽകിയത്.
മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തുകയായിരുന്നു. മുമ്പും പ്രതിയിൽനിന്ന് മോശം അനുഭവം ഉണ്ടായതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അതിനിടെ, സ്വയം ന്യായീകരിക്കുന്നതിെൻറ ഭാഗമായി ഇയാൾ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ, ഇരയായ പെൺകുട്ടിയുടെ പേരും തിരിച്ചറിയാനുള്ള വിവരങ്ങളും വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
മാതാവും ഇളയച്ഛനും ഇമാമിനെതിരെ മൊഴി നൽകുന്നത് വിലക്കിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകൻ പറഞ്ഞു. അതിെൻറ അടിസ്ഥാനത്തിൽ രക്ഷാകർത്താക്കളിൽനിന്ന് വിശദമായ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.