ഷെഫീക്ക് അൽഖാസിമിക്കായി തെരച്ചിൽ ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമി​െച്ചന്ന സംഭവത്തിൽ മതപ്രഭാഷകൻ ഷെഫീക്ക് അൽഖാസിമിക്കായി തെരച്ചിൽ ഊർജിതം. ജന്മനാടായ ഈരാറ്റുപേട്ടയിലെ ബന്ധുക്കളുടെയും സുഹൃത്തുക്ക ളുടെയും വീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. പോക്സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ ഷെഫീക്ക് അൽ ഖാസിമിയുടെ വീട്ടിലും പൊലീസ് തെരച്ചിൽ നടത്തി. പോക്സോ കേസിൽ മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ കീഴടങ്ങണമെന്ന് അഭിഭാ ഷകൻ വഴി പൊലീസ് ഇമാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കീഴടങ്ങാൻ സന്നദ്ധമല്ലെങ്കിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ സന്നദ്ധമാണെന്ന് പൊലീസിനെ അറിയിച്ചു. പിതാവ് വിദേശത്ത് നിന്ന് എത്തിയ ശേഷം പരാതി നല്‍കും. കൗൺസലിങ്ങിന് വിധേയമാക്കി പെൺകുട്ടിയുടെയും ദൃക്‌സാക്ഷികളായ സ്ത്രീകളുടെയും മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. തട്ടിക്കൊണ്ടുപോകൽ, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തെതുടർന്ന്​ തൊളിക്കോട് മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം സ്ഥാനത്തുനിന്ന് ഖാസിമിയെ ജമാഅത്ത് കമ്മിറ്റി പുറത്താക്കിയിരുന്നു. എന്നാൽ, പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാത്ത സാഹചര്യത്തിൽ ഇമാം സ്ഥാനത്തുനിന്ന് ഖാസിമിയെ പുറത്താക്കാനുള്ള കാരണം ജമാഅത്ത് പ്രസിഡൻറിൽനിന്ന് മൊഴിയായി രേഖപ്പെടുത്തിയാണ് കേസെടുത്തത്​.

ഒരാഴ്ച മുമ്പ്​ സ്കൂൾ വിട്ട് വരികയായിരുന്ന 10ാം ക്ലാസ് വിദ്യാർഥിനിയെ ത​​​​​​​െൻറ ഇന്നോവ കാറിൽ കയറ്റി ഇയാൾ വനമേഖലയിൽ കൊണ്ടുപോയത്രെ. തൊഴിലുറപ്പ് തൊഴിലാളികൾ ചോദ്യം ചെയ്​തപ്പോൾ ഇയാൾ പെൺകുട്ടിയെയും കൊണ്ട്​ അവിടം വിട്ടു. സംഭവത്തെതുടർന്ന്​ അഖിലേന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയതായി കൗൺസിലി​​​​​​​െൻറ ഫേസ്​ബുക്ക് പേജിലൂടെ കഴിഞ്ഞ അഞ്ചിന് അറിയിച്ചിരുന്നു.

Full View
Tags:    
News Summary - shafeeq al qasimi- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.