പാലക്കാട്: സംസ്ഥാന സർക്കാറിനെയുംപി.സി.ജോർജ് എം.എൽ.എയെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. കേരള രാഷ്ട്രീയത്തിൽ അരുതാത്തയാളാണ് പി.സി ജോർെജന്നും സംസ്ഥാനത്തിന് തന്നെ ബാധ്യതയാണെന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.
മൂന്ന് ദിവസം മുമ്പുവരെ ഉമ്മൻചാണ്ടിയുള്ള മുന്നണിയിലേക്ക് വരാനിരുന്നവനാണ് ഇന്ന് അദ്ദേഹത്തിനെതിരെ പറയുന്നത്. വാതിലുകൾ കൊട്ടിയടച്ചുവെന്ന് അറിയുേമ്പാഴാണ് അദ്ദേഹം നാണംകെട്ട ആക്ഷേപം ഉന്നയിക്കുന്നത്. പി.സി ജോർജെന്ന ബാധ്യതയെ പൂഞ്ഞാറിലെയും കേരളത്തിലെയും ജനങ്ങൾ നീക്കുന്നത് വിദൂരമല്ലെന്നും ഷാഫി പറഞ്ഞു. രാവിലെ ഒന്നും ഉച്ചക്ക് ഒന്നും വൈകീട്ട് വേറൊന്നും പറയുന്ന ജോർജിേന്റത് ഒരു നിലപാടായി മാധ്യമങ്ങൾ ചിത്രീകരിക്കരുത്.
പി.എസ്.സി ഉദ്യോഗാർഥികളുടെ ആവശ്യം ഇപ്പോഴും പൂർണമായിട്ടില്ലെങ്കിലും അവർക്ക് ചെവികൊടുക്കാൻ സർക്കാർ തയ്യാറായത് കേരളത്തിന്‍റെ വിജയമാണ്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് സമരത്തിന് വഴിവെച്ചത്. എൽ.ഡി.എഫ് ഉറപ്പായും പ്രതിപക്ഷത്താവും.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ യുവതയെ ഉപയോഗപ്പെടുത്തണം. ഇതുവരെ നേതൃത്വത്തിൽ നിന്നും ലഭിച്ചത് അനുകൂല പ്രതികരണമാണ്. മുഖ്യമന്ത്രിയുടെ ആർ.എസ്.എസ് വിരുദ്ധത കാപട്യമാണ്. കർഷക പ്രമേയത്തിനെതിരെ മോദിയെ പേരെടുത്ത് വിമർശിക്കാത്തയാളാണ് പിണറായി. വർഗീയതയുടെ കാര്യത്തിൽ സുരേന്ദ്രനോട് മത്സരിക്കുകയാണ് വിജയരാഘവനെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.