ഷംസീർ എം.എൽ.എയുടെ വീടിന് ബോംബെറിഞ്ഞ കേസ്: യുവമോർച്ച നേതാവ് അറസ്​റ്റിൽ

തലശ്ശേരി: എ.എൻ. ഷംസീർ എം.എൽ.എയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ യുവമോർച്ച പ്രാദേശികനേതാവ് അറസ്​റ്റിൽ. പുന്നോൽ മാക്കൂ ട്ടം സ്വദേശി ശ്രീനിലയത്തിൽ ആർ. സതീഷിനെയാണ് (25) തലശ്ശേരി സി.ഐ എം.പി. ആസാദും സംഘവും അറസ്​റ്റ്​ ചെയ്തത്. യുവമോർച്ച തല ശ്ശേരി മണ്ഡലം വൈസ് പ്രസിഡൻറാണ് സതീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശബരിമലയിൽ യുവതികൾ പ്രവേ ശിച്ച വിവാദസംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരിമേഖലയിൽ വ്യാപകമായി നടന്ന അക്രമസംഭവങ്ങൾക്കിടെയാണ് ഷംസീറിൻെറ മാടപ്പീടികയിലെ വീടിന് ബോംബേറുണ്ടായത്. ജനുവരി നാലിന് രാത്രി 10നാണ് സംഭവം. ഷംസീറി​​െൻറ മാതാപിതാക്കളും സഹോദരിയും മക്കളും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ന്യൂ മാഹി പൊലീസാണ് കേസന്വേഷിച്ചത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. തുടർന്ന്​ തലശ്ശേരി എ.എസ്.പി അരവിന്ദ് സുകുമാറിൻെറ നിർദേശാനുസരണം തലശ്ശേരി സി.ഐ എം.പി. ആസാദ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

ബോംബേറുണ്ടായ സമയത്ത് ബൈക്കിൽ രണ്ടുപേർ പോകുന്നത് കണ്ടതായി വീടിന്​ സമീപത്തെ കുട്ടി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോൺകോളുകളും പരിശോധിച്ചാണ് അന്വേഷണസംഘം വെള്ളിയാഴ്ച പുലർച്ച തലായി കടപ്പുറത്തുവെച്ച് സതീഷിനെ പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സി.ഐ പറഞ്ഞു. എസ്.ഐ സുമേഷും എ.എസ്.പിയുടെ ക്രൈം സ്വകാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - an shamseer home attack -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.