ശശി തരൂരും ആനന്ദ് ശർമയും സചിൻ പൈലറ്റും കോൺഗ്രസ് പ്രവർത്തക സമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്, എ.കെ. ആന്‍റണിയും കെ.സി. വേണുഗോപാലും തുടരും

ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പും അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളും മുന്നിൽകണ്ട് പാർട്ടിക്ക് കൂടുതൽ ഉൗർജം പകരാൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുതിയ കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപിച്ചു. സോണിയയും രാഹുലും പ്രിയങ്കയും അടങ്ങുന്ന കോൺഗ്രസിന്റെ പരമാധികാര സമിതിയിൽ സംഘടന തെരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെയും ആനന്ദ് ശർമയെയും രാജസ്ഥാനിൽ കലാപക്കൊടി ഉയർത്തിയ സചിൻ പൈലറ്റിനെയും ഉൾപ്പെടുത്തി.

39 അംഗ സമിതിയിൽ കേരളത്തിൽനിന്ന് അനാരോഗ്യത്തിനിടയിലും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും നിലനിർത്തി. അന്തരിച്ച ഉമ്മൻ ചാണ്ടിക്ക് പകരം ശശി തരൂർ വന്നപ്പോൾ 2004ന് ശേഷം വീണ്ടുമൊരിക്കൽ കൂടി രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കി. കൊടിക്കുന്നില്‍ സുരേഷ് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.

പ്രവർത്തകസമിതിയിലെ പ്രമുഖരിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, മുൻ കേന്ദ്ര മന്ത്രിമാരായ പി. ചിദംബരം, ജയ്റാം രമേശ്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‍വിജയ് സിങ്, മുൻ ലോക്സഭ സ്പീക്കർ മീരാ കുമാർ, മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി, യുവ എം.പി ഗൗരവ് ഗോഗോയ്, ന്യൂനപക്ഷ മുഖമായ സയ്യിദ് നസീർ ഹുസൈൻ എന്നിവരുൾപ്പെടും. മുൻ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ വീരപ്പ മൊയ്‍ലി, ഹരീഷ് റാവത്ത്, ലോക്സഭ എം.പി മണിക്കം ടാഗോർ എന്നിവർക്കൊപ്പം കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവാക്കി. പാർട്ടി വക്താക്കളായ പവൻ ഖേരയും സുപ്രിയ ഷ്രിനാറ്റെയും മുൻ ഡൽഹി എം.എൽ.എ അൽക ലാംബയും പ്രത്യേക ക്ഷണിതാക്കളാണ്.

കോൺഗ്രസ് ഭരണഘടന പ്രകാരം പാർട്ടി അധ്യക്ഷനെ നിയമിക്കാനും നീക്കം ചെയ്യാനും വരെ പ്രവർത്തകസമിതിക്ക് അധികാരമുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും നേരിട്ട് ഏറ്റുമുട്ടിയ ശേഷം ഫെബ്രുവരിയിൽ നടന്ന സ്റ്റിയറിങ് കമ്മിറ്റിയാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിച്ചത്.

കോൺഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍

  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ
  • സോണിയ ഗാന്ധി
  • ഡോ. മന്‍മോഹന്‍ സിങ്
  • രാഹുല്‍ ഗാന്ധി
  • അധിര്‍ രഞ്ജന്‍ ചൗധരി
  • എ.കെ. ആന്റണി
  • അംബിക സോണി
  • മീരാകുമാര്‍
  • ദിഗ് വിജയ് സിങ്
  • പി. ചിദംബരം
  • താരിഖ് അന്‍വര്‍
  • ലാല്‍ തന്‍ഹവാല
  • മുകുൾ വാസ്‌നിക്
  • ആനന്ദ് ശര്‍മ
  • അശോക് റാവു ചവാന്‍
  • അജയ് മാക്കന്‍
  • ചരഞ്ജിത്ത് സിങ് ചന്നി
  • പ്രിയങ്ക ഗാന്ധി
  • കുമാരി സെല്‍ജ
  • ഗൈഖാംഗം
  • എൻ. രഘുവീര റെഡ്ഡി
  • ശശി തരൂര്‍
  • തംരധ്വജ് സാഹു
  • അഭിഷേക് മനു സിങ്‌വി
  • സല്‍മാന്‍ ഖുര്‍ഷിദ്
  • ജയ്റാം രമേശ്
  • ജിതേന്ദ്ര സിങ്
  • രൺദീപ് സിങ് സുര്‍ജെവാല
  • സചിന്‍ പൈലറ്റ്
  • ദീപക് ബബരിയ
  • ജഗദീഷ് ഠാക്കൂര്‍
  • ജി.എ. മിര്‍
  • അവിനാഷ് പാണ്ഡെ
  • ദീപദാസ് മുന്‍ഷി
  • മഹേന്ദ്രജീത് സിങ് മാളവ്യ
  • ഗൗരവ് ഗൊഗോയ്
  • സയ്യിദ് നസീര്‍ ഹുസൈന്‍
  • കമലേശ്വര്‍ പട്ടേല്‍
  • കെ.സി. വേണുഗോപാല്‍

സ്ഥിരം ക്ഷണിതാക്കള്‍

  • വീരപ്പ മൊയ്‌ലി
  • ഹരീഷ് റാവത്ത്
  • പവന്‍കുമാര്‍ ബന്‍സല്‍
  • മോഹന്‍ പ്രകാശ്
  • രമേശ് ചെന്നിത്തല
  • ബി.കെ. ഹരിപ്രസാദ്
  • പ്രതിഭ സിങ്
  • മനീഷ് തിവാരി
  • താരീഖ് ഹമീദ് കർറ
  • ദീപേന്ദര്‍ സിങ് ഹൂഡ
  • ഗിരീഷ് രായ ചോദന്‍കര്‍
  • ടി. സുബ്ബരാമി റെഡ്ഡി
  • കെ. രാജു
  • ചന്ദ്രകാന്ത് ഹാന്‍ഡോര്‍
  • മീനാക്ഷി നടരാജന്‍
  • ഫുലോ ദേവി നേതാം
  • ദാമോദര്‍ രാജ നരസിംഹ
  • സുദീപ് റോയ് ബര്‍മന്‍ 

പ്രത്യേക ക്ഷണിതാക്കള്‍

  • പള്ളം രാജു
  • പവന്‍ ഖേര
  • ഗണേഷ് ഗോഡിയാല്‍
  • കൊടിക്കുന്നില്‍ സുരേഷ്
  • യശോമതി ഠാക്കൂര്‍
  • സുപ്രിയ ഷ്രിനാറ്റെ
  • പ്രിനീതി ഷിന്‍ഡെ
  • അല്‍ക ലാംബ
  • വംശി ചന്ദ് റെഡ്ഡി 

പോഷകസംഘടന തലവന്മാർ

(ഇവർ എക്സ് ഒഫീഷ്യോ അംഗങ്ങളായ പ്ര​ത്യേക ക്ഷണിതാക്കളാണ്)

  • ശ്രീനിവാസ് ബി.വി (യൂത്ത് കോൺഗ്രസ്)
  • നീരജ് കുന്ദൻ (എൻ.എസ്.യു.ഐ)
  • നെറ്റ ഡിസൂസ (മഹിള കോൺഗ്രസ്)
  • ലാൽജി ദേശായി (ചീഫ് ഓർഗനൈസർ, സേവാദൾ)


Tags:    
News Summary - Shashi Tharoor and Sachin Pilot in Congress Working Committee; Chennithala is a regular guest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT