തിരുവനന്തപുരം: ജനാധിപത്യമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നിരിക്കെ കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ന്യായീകരിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പ്രകോപനമില്ലാതെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്. അതോടെ വേദിയിൽ നിന്ന് ഇറങ്ങാൻ എല്ലാവരും നിർബന്ധിതരായി. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് പൊലീസിന്റെ ഭാഗത്ത്നിന്ന് ഉണ്ടായതെന്നും ശശി തരൂർ ആരോപിച്ചു.
എല്ലാവരും നിശ്ശബ്ദമായിരുന്ന് പ്രസംഗം കേൾക്കുമ്പോഴാണ് പൊലീസിന്റെ ആക്രമണമുണ്ടായത്. ആരുടെ നിർദേശപ്രകാരമാണ് ഇതെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. വളരെ ശക്തി കൂടിയ കണ്ണീർവാതകമാണ് ഉപയോഗിച്ചത്. ഇപ്പോഴും അതിന്റെ അസ്വസ്ഥതയുണ്ട്. പൊലീസിന്റെ പെരുമാറ്റത്തെ കുറിച്ച് ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ട്. അന്വേഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അത് എപ്പോൾ നടക്കുമെന്ന് പറയാൻ സാധ്യമല്ല. ജനാധിപത്യ പ്രതിനിധികൾക്കു നേരെ അക്രമം നടത്തിയ പൊലീസിനു നേരെ നടപടി സ്വീകരിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.