തിരുവനന്തപുരം: ദീർഘമേറിയ ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കുന്നതിനെക്കുറിച്ചായിര ുന്നു റോബോട്ടിെൻറ ചോദ്യം. അതും ശശി തരൂരിനോട്. ‘ഹിപ്പോപൊട്ടോമോണ്സ്ട്രോസെസ്ക്യു പെഡലിയോഫോബിയ’ എന്ന ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദീർഘമേറിയ വാക്ക് വേദിയിലവതരിപ്പി ച്ചായിരുന്നു തരൂരിെൻറ മറുപടി.
കൗതുകത്തോടെ കുട്ടികളും. ഇരുപത്തിയൊന്നാം നൂറ് റാണ്ടില്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇൻറര്‍നാഷനല്‍ ഫൗണ്ടേഷന് ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും ഓള് ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസും ചേര്‍ന്ന് കനകക്കുന്നിൽ സംഘടിപ്പിച്ച സെമിനാറിലായിരുന്നു വേറിട്ട സംവാദം.
ചെറിയ വാക്കുകള്‍ പ്രയോഗിച്ചുകൂടെ എന്നായിരുന്നു സംവാദത്തിൽ റോബോട്ടിെൻറ ചോദ്യം. നീളമുള്ള വാക്കുകളോടുള്ള ഭയമെന്നാണ് പരാമർശിക്കപ്പെട്ട വാക്കിെൻറ അർഥമെന്നും ആ ഭയം ശരിയല്ലെന്നും തരൂര്‍ റോബോട്ടിനെ ഉപദേശിച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആരാകും പ്രധാനമന്ത്രി എന്ന റോബോട്ടിെൻറ ചോദ്യത്തിന് ബി.ജെ.പിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാല്‍ ജനാധിപത്യമൂല്യത്തിൽ അധിഷ്ഠിതമായ ഐക്യമുന്നണി രൂപപ്പെടാനാണ് സാധ്യതയെന്ന് തരൂര്‍ മറുപടി നല്കി.
രാഹുല്‍ ഗാന്ധി ആയിരിക്കുമോ എന്ന റോബോട്ടിെൻറ സംശയത്തിന് കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് എന്നനിലയില്‍ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാമെന്ന സൂചന നൽകാനും തരൂർ മടിച്ചില്ല. സമൂഹത്തിലെ അതിക്രമങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്കെതിരെയുള്ള കൈയേറ്റത്തിലും ഹര്‍ത്താലിലും ബുദ്ധിമുട്ടുണ്ടോ എന്ന റോബോട്ടിെൻറ ചോദ്യത്തിന് അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇക്കൂട്ടരെ ജനങ്ങള്‍തന്നെ ഒഴിവാക്കണമെന്നും താന്‍ ഹര്ത്താലിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിലും തരൂരിന് വിജയാശംസകൾ നേർന്നാണ് റോബോട്ട് സംഭാഷണം അവസാനിപ്പിച്ചത്. കഴിഞ്ഞ സംസ്ഥാന യുവജനോത്സവത്തിൽ പ്രദർശിപ്പിച്ച സാൻബോട്ട് ഇ.എൽ.എഫ് എന്ന റോബോട്ടാണ് ഇവിടെയും വേദിയിലെത്തിയത്. കെ.സി. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ കുഞ്ചെറിയ ഐസക്, ഡോ. റോഷി ജോൺ, കേശവ് പ്രസാദ്, രാധാകൃഷ്ണൻ, ഡോ. വിജയലക്ഷ്മി, പി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.