തൃശൂർ: കനകമല ഐ.എസ് തീവ്രവാദ കേസിലെ പ്രതികളെ എൻ.െഎ.എ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്തു. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാെൻറ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന സംഘമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ഒന്നാം പ്രതി കണ്ണൂർ സ്വദേശി മന്‍സീദ്, ഒമ്പതാം പ്രതി മലപ്പുറം തിരൂർ സ്വദേശി സെഫ്വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. രാവിലെ ഒമ്പതോടെ ജയിലിലെത്തിയ എൻ.ഐ.എയുടെ നാലംഗ സംഘം വൈകീട്ടാണ് മടങ്ങിയത്.
ജയിൽ സൂപ്രണ്ട് എം.കെ. വിനോദ്കുമാറിെൻറ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നതിെൻറ ദൃശ്യം പകർത്തിയിട്ടുണ്ട്. എൻ.ഐ.എയുടെ സാങ്കേതികാന്വേഷണ വിഭാഗവും എത്തിയിരുന്നു. വൈകുന്നേരം അഞ്ച് വരെ ചോദ്യം ചെയ്യാന്‍ കോടതി സമയം നല്‍കിയിരുന്നു. മന്‍സീദുമായി ഷെഫിന് ജഹാന് ബന്ധമുണ്ടായിരുന്നെന്നാണ് എന്‍.ഐ.എ പറയുന്നത്. മൻസീദ് അംഗമായ ‘തണൽ’ വാട്സ് ആപ് ഗ്രൂപ്പിൽ ഷെഫിൻ അംഗമായിരുന്നുവെന്നും ഇവർ തമ്മിൽ സംസാരിച്ചതിന് തെളിവുണ്ടെന്നുമാണ് എൻ.ഐ.എ കോടതിയിൽ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ വ്യക്തതക്ക് വേണ്ടിയാണ് ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനം പാടില്ലെന്ന് കോടതിയുടെ പ്രത്യേക നിർദേശമുള്ളതിനാൽ കരുതലോടെ, സമയമെടുത്തായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഷഫിന്‍ ജഹാന് അടക്കം 30 പേരില്‍നിന്ന് നേരത്തെ എന്‍.ഐ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കേസിെൻറ വിശദാംശങ്ങള്‍ എന്‍.ഐ.എ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.