ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് നാല് സി.പി.എം പ്രവർത്തകരെന്ന് എഫ്.ഐ.ആർ 

കണ്ണൂർ:  യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് മ​​ട്ട​​ന്നൂ​​ർ ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി ഷുഹൈബിനെ വെട്ടിക്കൊന്നത് നാല് സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്നാണെന്ന് എഫ്.ഐ.ആര്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു. 

അതേസമയം, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും ഷുഹൈബിന്‍റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിട്ടില്ല. ഷുഹൈബിന് നേരത്തെ വധ ഭീഷണിയുണ്ടായിരുന്നതായും ഒരു മാസം മുമ്പ് സി.ഐ.ടി.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ജയിലില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.45ഓ​ടെ​യാണ് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് മ​​ട്ട​​ന്നൂ​​ർ ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ല്‍ ഷു​ഹൈ​ബ്​ സു​ഹൃ​ത്തു​ക്ക​ളാ​യ പ​ള്ളി​പ്പ​റ​മ്പ​ത്ത് നൗ​ഷാ​ദ് (29), റി​യാ​സ് മ​ന്‍സി​ലി​ല്‍ റി​യാ​സ് (27) എ​ന്നി​വ​ര്‍ക്കൊ​പ്പം ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​െ​ക്ക കാ​റി​ലെ​ത്തി​യ​സം​ഘം ക​ട​ക്കു​നേ​രേ ബോം​ബെ​റി​ഞ്ഞ​ശേ​ഷം ഷു​ഹൈ​ബി​നെ വെ​ട്ടി പ​രി​ക്കേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. 

ആ​ഴ്ച​ക​ള്‍ക്കു​മു​മ്പ് എ​ട​യ​ന്നൂ​രി​ല്‍ കെ.​എ​സ്.​യു-​എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍ന്ന് കോ​ണ്‍ഗ്ര​സ് ഓ​ഫി​സ് ത​ക​ര്‍ക്ക​പ്പെ​ടു​ക​യും ഇ​തേ​തു​ട​ര്‍ന്നു​ള്ള സം​ഘ​ര്‍ഷ​ത്തി​ല്‍ സി.​ഐ.​ടി.​യു പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ഷു​ഹൈ​ബ് ഉ​ള്‍പ്പെ​ടെ നാ​ലു കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രും ര​ണ്ടു സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രും റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.
 

Tags:    
News Summary - Shuhaib Murder case; FIR against CPIM- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.