കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. കൃത്യത്തിൽ പെങ്കടുത്തവർ ആെരാക്കെയാണെന്ന് തിരിച്ചറിഞ്ഞുവെന്നും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്.
പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ മുഴക്കുന്ന് മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂർ മലയിലുമാണ് തിരച്ചിൽ. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിച്ചിരുന്ന ഇടമാണ് മുടക്കോഴി മല. ജില്ല െപാലീസ് മേധാവി ജി. ശിവവിക്രമിെൻറ നേതൃത്വത്തിൽ ജില്ലയിലെ നാലു സി.ഐമാരും 30 എസ്.ഐമാരുമടക്കം ഇരുന്നൂറോളംവരുന്ന പൊലീസുകാരാണ് ശനിയാഴ്ച ഉച്ചമുതൽ തിരച്ചിലിൽ മുഴുകിയിട്ടുള്ളത്. െകാലപാതകം നടന്ന് അഞ്ചുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനും സർക്കാറിനുമെതിരെ പൊതുവികാരമുണ്ട്. കെ.സുധാകരെൻറ 48 മണിക്കൂർ നിരാഹാരസമരം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ,പൊലീസ് കടുത്ത സമ്മർദത്തിലാണ്.
കസ്റ്റഡിയിലുള്ളവർ കൃത്യത്തിൽ നേരിട്ട് പെങ്കടുത്തവരല്ല. എന്നാൽ, സംഭവത്തെക്കുറിച്ച് കൃത്യമായ അറിവുള്ളവരാണെന്നാണ് പൊലീസ് കരുതുന്നത്. ഇവർ നൽകിയ വിവരമനുസരിച്ചാണ് വനമേഖലകളിൽ റെയ്ഡ് തുടരുന്നത്. അതിനിടെ, മട്ടന്നൂർ-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണിത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
സർക്കാർ സമീപനത്തിൽ പ്രയാസമുണ്ടെന്ന് പിതാവ്
മട്ടന്നൂർ: ആശ്വാസവാക്കുമായി സർക്കാർ പ്രതിനിധികൾ ആരും വരുകയോ വിളിക്കുകയോ ഉണ്ടായില്ലെന്ന് ഷുഹൈബിെൻറ പിതാവ് മുഹമ്മദ്. സർക്കാറിെൻറ സമീപനത്തിൽ വലിയ പ്രയാസമുണ്ട്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല. ഷുഹൈബ് കൊല്ലപ്പെട്ട് അഞ്ചാം ദിവസമാണ് പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനെത്തിയത്. കുടുംബത്തിന് നീതി കിട്ടണം. ഷുഹൈബിെൻറ ഘാതകരെ പിടികൂടാൻ എല്ലാ വഴികളും തേടും. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.