തിരുവനന്തപുരം: തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ ഫോസിലുകളെക്കുറിച്ചു വിശദീകരിക്കുന്ന പവിലിയനിലെത്തിയാല് നിരത്തിവെച്ചിരിക്കുന്ന ആറു തലയോട്ടികള്‍ കാണാം.
ഒരു പെണ് ഗൊറില്ലയുടെ തലയോട്ടി മുതല്‍ ആധുനിക മനുഷ്യന്റെ തലയോട്ടിവരെ ഇതിലുണ്ട്. ഈ തലയോട്ടികള്‍ സന്ദര്‍ശകരോട് വലിയൊരു കഥപറയുന്നുണ്ട്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട മനുഷ്യപരിണാമത്തിന്റെ കഥ. പവിലിയനിലെ വളന്റിയര്‍മാര്‍ സന്ദര്‍ശകര്‍ക്ക് കഥ വിശദമായി പറഞ്ഞു തരും.
പരിണാമ പ്രക്രിയയുടെ ക്രമത്തില്‍ തലയോട്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ തലച്ചോറിനും കണ്ണുകള്‍ക്കും താടിയെല്ലിലുമൊക്കെ സംഭവിച്ച മാറ്റത്തെപ്പറ്റി മനസ്സിലാക്കാന്‍ തലയോട്ടികള്‍ സഹായിക്കും.
ഭൂമിയുടെ അതിവിദൂരമായ ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫോസിലുകളെക്കുറിച്ചും ഭൂമിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള നിരവധി കഥകള്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ ഫോസിലുകളുടെ പവിലിയിനിൽനിന്ന് വ്യക്തമാക്കാം.
സംസ്ഥാന സര്‍ക്കാറിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്ട് സയന്‍സും സംയുക്തമായാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.