2007ൽ എട്ടുപേരുെട മരണത്തിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടത്തിനും കാരണമായ ദുരന്തത്തിനു ശേഷം മിഠായിത്തെരുവിനെ അഗ്നി വിഴുങ്ങുന്നത് ആവർത്തിക്കുകയാണ്. 2010, 2015 വർഷങ്ങളിലും തീപിടുത്തമുണ്ടായി. ഇൗ വൻ തീപിടുത്തങ്ങൾ കൂടാതെ ചെറുതീപിടുത്തങ്ങൾ കൃത്യമായ ഇടവേളകളിൽ തെരുവിനെ ആക്രമിച്ചു.
2007ൽ അഗ്നി ബാധിച്ചതിന് തൊട്ടടുത്ത ഭാഗത്താണ് 2010ൽ ഉണ്ടായത്. പിന്നീട് പാളയത്തും രണ്ടാം ഗേറ്റിനു സമീപവും ഒയാസിസ് കോമ്പൗണ്ടിനകത്തും ഹനുമാൻ കോവിലിനു സമീപവും കോടികൾ കത്തിയെരിഞ്ഞു. ഒാരോ തീപിടുത്തവും കുറെ ദുരൂഹതകളും വാഗ്ദാനങ്ങളും അവശേഷിപ്പിക്കുകയല്ലാതെ പിന്നീടതിനെ കുറിച്ച് ചർച്ചകളൊന്നും നടക്കാറില്ല. സുരക്ഷാമുൻകരുതലുകൾ സജ്ജമാക്കാൻ സർക്കാർ ശ്രമിച്ചില്ല. വ്യാപാരികൾ സഹകരിച്ചുമില്ല.
പഴകി ദ്രവിച്ച കെട്ടിടങ്ങളും അശാസ്ത്രീയ വൈദ്യുതി വിതരണ സംവിധാനങ്ങളും നഗരത്തിലെ സ്ഫോടക സ്ഥലമായി മിഠായിത്തെരുവിനെ മാറ്റിയിരിക്കുകയാണ്. ചെറിയ ഷോർട്ട് സർക്യൂട്ട്, ഒരു തീപ്പൊരി മതി മിഠായിത്തെരുവാകെ കത്തിനശിക്കാൻ. തീപിടിച്ചാൽ രക്ഷാ പ്രവർത്തനത്തിനുപോലും സാധിക്കാത്ത വിധം ഇടുങ്ങിയ വഴികളും നൂറുകണക്കിന് കടകളും ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നു. പല തീപിടുത്തങ്ങൾക്കു പിന്നിലും ദുരൂഹതകൾ ഏറെയാണ്. തെരുവിന് പിറകിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വഴിയുണ്ടാക്കാൻ, ഇൻഷുറൻസ് തട്ടിക്കാൻ തുടങ്ങി പല ആരോപണങ്ങളും അട്ടിമറി സാധ്യതകളും ഒാരോ തീപിടുത്തമുണ്ടാകുേമ്പാഴും ഉയരുന്നു.
പദ്ധതികൾ പലതും വന്നും പോയുമിരുന്നു. മാനാഞ്ചിറക്ക് അൻസാരി പാർക്കിന് സമീപത്തു നിന്ന് ഒന്നിലധികം ഫയർ എഞ്ചിനുകൾക്ക് വെള്ളം നിറക്കാനുള്ള സൗകര്യം നൽകണമെന്ന ഫയർഫോഴ്സിെൻറ പദ്ധതി ഇപ്പോഴും ഫയലിലുറങ്ങുകയാണ്. മിഠായിത്തെരുവിെൻറ മുഖഛായ തന്നെ മാറ്റി വിനോദയാത്രികരെപ്പേ:ലും ആകർഷിക്കുന്ന തരത്തിൽ ഒരുക്കിയ ‘പൈതൃകത്തെരുവ്’ എവിെടേപായെന്ന് ആർക്കും അറിയില്ല.
ഒാരോ തീപിടുത്ത സമയത്തും അധികൃതർ വ്യാപാരികളുമായി ചർച്ച നടത്തി പ്രമേയം പാസാക്കുന്നതിലപ്പുറം നടപടികളൊന്നും തെരുവിെൻറ സുരക്ഷക്കായി ഉണ്ടാകാറില്ല. ഇനിയുമൊരു ദുരന്തത്തിൽ നിന്ന് ഇൗ െതരുവിനെ രക്ഷിക്കാൻ ആർക്കു സാധിക്കും?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.