ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ നികുതി വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി സമൂ ഹമാധ്യമങ്ങൾ.
യു.പി.എ സർക്കാരിെൻറ കാലത്തെയും ഇപ്പോഴത്തെയും ക്രൂഡോയിൽ വിലയിലും പെട്രോൾ വിലയിയിലുമുള്ള വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങളിലേറെയും. യു.പി.എ സർക്കാരിെൻറ കാലത്തെ ഇന്ധനവിലയിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ സമരങ്ങളും നേതാക്കളുടെ പ്രസ്താവനകളും ചൂണ്ടിക്കാണിച്ചാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധങ്ങളുയർന്നത്.
2014 ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ ബി.ജെ.പിയുടെ പ്രചരണ പോസ്റ്ററുകൾ, ബി.ജെ.പി നേതാക്കളുടെ മുൻകാല ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവക്ക് താഴെയും രൂക്ഷവിമർശനങ്ങൾ ഉയരുന്നുണ്ട്. കൊറോണയേക്കാൾ വലിയ ദ്രോഹമാണ് മോദിജി ചെയ്യുന്നതെന്ന് ട്രോളൻമാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.