തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങൾ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കാണ് പരാതിനൽകിയത്. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയുടെ ചുവട് പിടിച്ച് സി.പി.എം നേതാവ് സുധീഷ് മിന്നി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലും അതിെൻറ ചുവടെ ചിലർ നടത്തിയ കമൻറുകളും അപകീർത്തികരമാണ്. സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂർവം പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. ഇവർക്കെതിരെ സ്ത്രീസുരക്ഷ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.