സര്‍ക്കാറിനെതിരെ സാമൂഹിക മാധ്യമത്തില്‍ പ്രചാരണം; സൈബര്‍ സെല്‍ എസ്.ഐക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: സര്‍ക്കാറിനെതിരെ വാട്സ്ആപ്പില്‍ പ്രചാരണം നടത്തിയ സൈബര്‍ സെല്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. തൃശൂര്‍ സിറ്റി സൈബര്‍ സെല്‍ എസ്.ഐ റോയ് സി. ജോര്‍ജിനെയാണ് ഐ.ജി എം.ആര്‍. അജിത് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.

‘ഗുണ്ടകള്‍ കേരളത്തില്‍ അരങ്ങുവാഴുമ്പോള്‍ തടവില്‍ കഴിയുന്ന 1,850 കൊടുംകുറ്റവാളികളെക്കൂടി പുറത്തേക്ക് വിടാന്‍ ശ്രമിച്ച് സി.പി.എം സര്‍ക്കാര്‍’ എന്ന പോസ്റ്റാണ് പൊലീസുകാരടക്കം നിരവധിയാളുകള്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത്.

വിവാദമായതോടെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അനുസരിച്ച് സിറ്റി പൊലീസ് കമീഷണറും സൈബര്‍ സെല്ലും പരിശോധിച്ചു. എസ്.ഐ ഗുരുതരമായ കുറ്റം ചെയ്തതായി കണ്ടത്തെിയതിനെ തുടര്‍ന്ന് നടപടിക്ക് ശിപാര്‍ശ ചെയ്ത് കമീഷണര്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. മുമ്പ് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആക്ഷേപത്തില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് റോയ് സി. ജോര്‍ജ്. പൊലീസ് അക്കാദമി എസ്.ഐ ഗോപിക്കാണ് സൈബര്‍ സെല്‍ ചുമതല.

Tags:    
News Summary - social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.