കൊച്ചി: സരിതയുടെ കത്ത് കമീഷൻ റിപ്പോർട്ടായതിനെതിരെ നിന്ന കോടതി ഉമ്മൻ ചാണ്ടിയുെടയും തിരുവഞ്ചൂരിെൻറയും മറ്റാവശ്യങ്ങൾ തള്ളിയാണ് ഹരജികൾ തീർപ്പാക്കിയത്. ആരോപണങ്ങളിലല്ല, പൊതുതാൽപര്യമുള്ള വിഷയത്തിൽ മാത്രമേ ജുഡീഷ്യൽ കമീഷൻ നിയമനം സാധ്യമാകൂവെന്നും വ്യക്തമായ അഭിപ്രായം രൂപവത്കരിക്കാതെയുള്ള കമീഷൻ നിയമനം നിയമപരമല്ലെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി തള്ളി. ആരോപണങ്ങൾ പൊതുതാൽപര്യമുള്ള വിഷയമായിരുന്നെന്നും ഹരജിക്കാരടങ്ങുന്ന മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് കമീഷൻ രൂപവത്കരിച്ചതെന്നും ഇപ്പോൾ ആരോപണമുന്നയിക്കുന്നതിൽ കഴമ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമസഭക്ക് അകത്തും പുറത്തും നടന്ന സംഭവങ്ങളും ആരോപണങ്ങളും സംബന്ധിച്ചാണ് പരിഗണനവിഷയങ്ങൾ നൽകിയതെങ്കിലും ഇതിൽ പെടാത്ത കാര്യങ്ങളും ഉൾപ്പെടുത്തിയെന്ന ആരോപണവും സരിതയുടെ കത്തിെൻറ കാര്യത്തിലൊഴികെയുള്ളയവയിൽ കോടതി അംഗീകരിച്ചില്ല. വിവിധ കോടതികളില്‍ ക്രിമിനല്‍ കേസ് നടക്കുന്നതിനാല്‍ കമീഷന് സമാന്തര അന്വേഷണം നടത്താന്‍ പാടില്ലായിരുെന്നന്നാണ് ഒരുവാദം. എന്നാൽ, ക്രിമിനൽ കേസ് പൊലീസ് സ്റ്റേഷനുകളിൽ പരിഗണനയിലുണ്ടെന്ന കാരണത്താൽ കമീഷെൻറ നടപടികൾ നിർവഹിക്കുന്നതിൽ അപാകതയില്ലെന്നും സമാന്തര അന്വേഷണമായി ഇതിനെ കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഹരജിക്കാർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ആവശ്യമായ സമയം നൽകിയിരുന്നു. കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ കമീഷന് എന്‍ക്വയറി നിയമപ്രകാരമുള്ള പരിരക്ഷ അവർക്ക് ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ കക്ഷിചേരാന്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്, ഓള് ഇന്ത്യ ലോയേഴ്സ് യൂനിയന്‍, സി.എല്‍. ആേൻറാ, സരിത എസ്. നായര്‍, രഘുനാഥന് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷകളും കോടതി തള്ളി. ഹരജി തീർപ്പാക്കുന്നതിൽ ഇവരുടെ സാന്നിധ്യം ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഇവരുടെ അപേക്ഷകള്‍ തള്ളിയത്.
സരിതയുടെ കത്ത് സംബന്ധിച്ച ചര്‍ച്ച വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജിയിലെ ഇടക്കാല ഉത്തരവിനെ മാധ്യമങ്ങള്‍ പിന്തുണച്ചതായി കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യത്തില്‍ കാണിക്കേണ്ട പക്വത മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അതിനാൽ ഇടക്കാല ഉത്തരവ് പിൻവലിക്കുന്നു. കത്ത് സംബന്ധിച്ച തീരുമാനങ്ങള്‍ ധാര്‍മികതയില്‍ ഊന്നി, വ്യക്തികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കാത്ത രീതിയില്‍ മാധ്യമങ്ങള്‍ എടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.