സോളാർ കേസ്​: ഉമ്മൻചാണ്ടിയുടെ ഹരജിയിൽ വാദം തുടങ്ങി

കൊച്ചി: സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നും തുടർ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിൽ ഹൈകോടതി വാദം കേൾക്കാൻ തുടങ്ങി. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലി​​​​​​െൻറ വാദം  തുടരുകയാണ്​. സോളാർ കമ്മീഷ​​​​​​െൻറ നിയമനം നിയമ വിരുദ്ധമാണ്. കമ്മീഷ​​​​​​െൻറ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചതിൽ അപാകതയുണ്ട്. കമ്മീഷൻ ഓഫ് എൻക്വയറി നിയമത്തിന് വിരുദ്ധമാണ് നിയമനം എന്നുമാണ് കപിൽ സിബലി​​​െൻറ വാദം. സമാന ആവശ്യവുമായി ഹരജി നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണ​​​​​​െൻറയും രജിയെ എതിർക്കുന്ന സർക്കാർ, ലോയേഴ്സ് യൂണിയൻ, കെ സുരേന്ദ്രൻ എന്നിവരുടെ വാദവും കോടതി കേൾക്കും.

Tags:    
News Summary - Solar Case - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.