സോളാർ പീഡനക്കേസ്: കെ.സി വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു

തിരുവനന്തപുരം: സോളാർ കേസ് പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഡൽഹിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. 2012ൽ മന്ത്രി എ.പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ കയറിപ്പിടിച്ചെന്നായിരുന്നു ആരോപണം. വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു.

സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തത്. ഇതിൽ ഹൈബി ഈഡൻ എം.പിക്കെതിരായ കേസ് തെളിവുകളില്ലാത്തതിനാൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് ആണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സർക്കാർ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. 

Tags:    
News Summary - Solar molestation case: KC Venugopal questioned by CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.