കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കോഴിക്കോട് സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ഇസ്ലാമോഫോബിയ ഇന്‍റര്‍നാഷനല്‍ അക്കാദമിക് കോണ്‍ഫറന്‍സിന് വെള്ളിയാഴ്ച തുടക്കമാവും. ഡിസംബര്‍ 16, 17, 18 ദിവസങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇസ്ലാമോഫോബിയയുടെ യൂറോപ്പില്‍നിന്നുള്ള ആരംഭം മുതല്‍ അതിന്‍െറ ഇന്ത്യന്‍ രംഗപ്രവേശം വരെ ചര്‍ച്ച ചെയ്യുന്ന 20ലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ അറിയപ്പെടുന്ന അക്കാദമീഷ്യന്മാരായിരിക്കും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. സാമ്രാജ്യത്വത്തിന്‍െറ ഉന്നം ഇന്ന് ഇസ്ലാം മാത്രമായിരിക്കുന്നു. ഈ ഇസ്ലാം പേടിയുടെ വേരുകളും അതിന്‍െറ വളര്‍ച്ചാവഴികളും കണ്ടത്തൊനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആന്‍റി സെമിറ്റിസം ക്രിമിനല്‍ കുറ്റമായി നിയമ നിര്‍മാണം നടത്തി യൂറോപ്പ് സ്വന്തം തെറ്റു തിരുത്തിയതുപോലെ ആഗോളതലത്തില്‍ ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാണ് സോളിഡാരിറ്റിയുടെ ആവശ്യം. കോണ്‍ഫറന്‍സില്‍ സബാ നഖ്വി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.ഐ. അബ്ദുല്‍ അസീസ്, സി.പി. ജോണ്‍, ഒ. അബ്ദുറഹ്മാന്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ഡോ. എ.കെ. രാമകൃഷ്ണന്‍, ഡോ. ഇ.വി. രാമകൃഷ്ണന്‍, എം.ടി. അന്‍സാരി, ഡോ. എം.എച്ച്. ഇല്യാസ്, ഡോ. ഫസല്‍ ഗഫൂര്‍, കെ. അംബുജാക്ഷന്‍, ഡോ. പി.കെ. പോക്കര്‍, ഡോ. ബി.എസ്. ഷെറിന്‍, ഡോ. കെ.എസ്. മാധവന്‍, കടക്കല്‍ അഷ്റഫ്, കെ.കെ. ബാബുരാജ്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. എം.ബി. മനോജ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ടി. ശാക്കിര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഹാമിദ് സാലിം, എ. അനസ്, നജാത്തുല്ല എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.