മലപ്പുറം: തുടർച്ചയായ ആരോപണങ്ങളിൽ ചിലത് തുടർച്ചയായി അവഗണിച്ചേ പറ്റൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. എ.ആർ നഗർ ബാങ്ക് അഴിമതി ആരോപണത്തിൽ മുസ്ലിം ലീഗിനും തനിക്കും എതിരായി ഡോ. കെ.ടി. ജലീൽ എം.എൽ.എ ഉന്നയിച്ച ആരോപണം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പ്രവർത്തക സമിതി തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. മുസ്ലിം ലീഗിലെ മാറ്റങ്ങൾ മറ്റു പാർട്ടി മാതൃകകളല്ല. കാലാനുസൃതമായ മാറ്റങ്ങളാണ്. മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള ചർച്ചകളാണ് പ്രവർത്തക സമിതിയിൽ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.