കായംകുളം: മാതാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പുതുപ്പള്ളി വടക്ക് വടക്കേ ആഞ്ഞിലിമൂടിന് സമീപം പണിക്കശേരിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (72) കൊല്ലപ്പെട്ട സംഭവത്തിലാണ് മകൻ ബ്രഹ്മദേവനെ (43) അറസ്റ്റ് ചെയ്തത്. ഉത്സവാഘോഷത്തിനിടെ അയൽവാസിയുടെ വീട്ടിൽ ശാന്തമ്മ മദ്യലഹരിയിൽ ബോധം കെട്ട് കിടന്നതിലെ വിരോധമാണ് കൃത്യത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രി ഒമ്പതോടെ വീട്ടിലെത്തിയ ഇവരെ ബ്രഹ്മദേവൻ ക്രൂരമായി മർദിക്കുകയായിരുന്നു. തള്ളിയിട്ടതിനെ തുടർന്ന് ഇവരുടെ വാരിയെല്ല് പൊട്ടിയുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
ഞായറാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മദ്യപാന ശീലമുള്ള ശാന്തമ്മ ഡീഅഡിക്ഷൻ സെന്ററിലടക്കം ചികിത്സ തേടിയിട്ടുള്ളതായി മക്കൾ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.