നെയ്യാറ്റിൻകര: മദ്യം വാങ്ങുന്നതിന് പണം നൽകാത്തതിന് മാതാവിനെ ചവിട്ടിക്കൊന്ന കേസിൽ മകൻ പിടിയിൽ. സ്വാഭാവിക മരണമെന്ന് വരുത്തി സംസ്കരിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് തെളിയുന്നത്. നെയ്യാറ്റിൻകര തൊഴുക്കൽ പുതുച്ചൽ പുത്തൻവീട്ടിൽ ശ്രീലതയാണ് (45) മകൻ മോനു എന്ന മണികണ്ഠെൻറ (22) മർദനമേറ്റ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് 12 നാണ് ശ്രീലതയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. മാതാവ്മരണപ്പെട്ട വിവരം പുറത്തുപറയുന്നതും മകൻ മണികണ്ഠനായിരുന്നു. ആദ്യഭർത്താവ് വിക്ടറുമായി പിരിഞ്ഞ് മണിയൻ എന്ന രണ്ടാം ഭർത്താവിനൊപ്പമാണ് ശ്രീലതയും മകനും കഴിഞ്ഞുവരുന്നത്. രണ്ടാം വിവാഹത്തിലെ ഒരു മകളും ഇവരുടെ കൂടെ താമസിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മദ്യം വാങ്ങുന്നതിന് മണികണ്ഠൻ ശ്രീലതയോട് പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനെതുടർന്ന് മണികണ്ഠൻ മാതാവിനെ ക്രൂരമായി ഉപദ്രവിച്ചു.
മകെൻറ മർദനമേറ്റ് നിലവിളിച്ച് ഓടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് മർദിച്ചു. മർദനമേറ്റ് നിലത്തുവീണ ശ്രീലതയെ ശക്തിയായി നെഞ്ചിൽ ചവിട്ടി. ആന്തരികാവയവങ്ങൾ തകരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്താണ് മരണം സംഭവിച്ചത്. മരണത്തിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങളിലെ രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന മണികണ്ഠെൻറ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിെൻറ ചുരുളഴിയുന്നത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് മണികണ്ഠൻ. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാറിെൻറ നേതൃത്വത്തിൽ സി.ഐ പ്രദീപ്കുമാർ, എസ്.ഐമാരായ സന്തോഷ്കുമാർ, ഷാജഹാൻ, എ.എസ്.ഐമാരായ മോഹനകുമാർ, ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ, സി.പി.ഒമാരായ അഭിലാഷ്, ഹരികൃഷ്ണൻ, സ്മിനു, ദീപു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.