സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കറെ ഉടൻ മാറ്റണം. സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നാണ് പരാതി.

പദവി ദുരുപയോഗം ചെയ്‌തുവെന്നാണ് പരാതിയിൽ പ്രധനമായും പറയുന്നത്. വ്യത്യസ്‍ത വിഭാഗങ്ങൾക്കിടയിൽ മുറിവുണ്ടാക്കുന്ന പ്രസ്‌താവന നടത്തി, അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. സ്പീക്കർ പദവിയിൽ തുടരാൻ അർഹനല്ല. ആർക്കും ചെയ്യാനാകാത്ത പ്രസ്താവനകളാണ് ഷംസീർ നടത്തിയതെന്നും പരാതിയിൽ പറയുന്നു.

ശാസ്ത്രം സത്യമെന്ന നിലപാടിലുറച്ച് സ്പീക്കർ എ.എൻ. ഷംസീർ, ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

ശാസ്ത്രം സത്യമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. സയൻസിനെ പ്രമോട്ട് ചെയ്യുന്നു എന്നതിനർത്ഥം വിശ്വാസം തള്ളിപ്പറയലല്ല. സയൻസിനെ ​പ്രമോട്ട് ചെയ്യേണ്ടത് അനിവാര്യമാണ്. അതോടൊപ്പം, ശക്തനായ മതേതരവാദിയായിരിക്കണം. അതാണ്, ഇന്ത്യയും കേരളവും ആവശ്യപ്പെടുന്നത്. റമദാൻ കഴിഞ്ഞു​, ഓണം വരാൻ പോകുന്നു. ​ഓണം, കേരളീയ​െൻറ ദേശീയ ആഘോഷമാണെങ്കിലും പ്രധാനമായും ഹിന്ദുക്കളാണ് ആചരിക്കുന്നത്. റമദാന് നോമ്പ് തുറക്കാൻ ഇതരസമുദായത്തിൽപ്പെട്ടവരെ ക്ഷണിക്കുന്നു. ഓണത്തിന് തിരിച്ചും ക്ഷണിക്കുന്നു. നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ കഴിയില്ല.

വിശ്വാസത്തി​െൻറ പേരിൽ വർഗീയത അഴിച്ചുവിടരുത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാൻ ഒരാളെയും അനുവദിക്കരുത് എന്നും ഷംസീർ വ്യക്തമാക്കി. വസ്തുതകൾ അല്ലാത്ത കാര്യങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കരുത്. വിശ്വാസത്തി​െൻറ മറവിൽ വർഗീയത അഴിച്ചുവിടുന്നത് കണ്ടു നിൽക്കാനാവില്ല. മതേതരത്വമെന്നാൽ മതനിരാസമല്ല. ശാസത്രപ്രോത്സാഹനം വിശ്വാസത്തെ തള്ളൽ അല്ലെന്നും സ്പീക്കർ വ്യക്തമാക്കി.

ക്ലാസ് മുറികളിൽ ഭരണഘടന പഠിപ്പിക്കണം. ഭരണഘടന എങ്ങനെ രൂപപ്പെട്ടുവെന്ന് പഠിപ്പിക്കണം.ഇന്ത്യയെന്ന സെക്കുലറാണ്. സെക്കുലർ എന്ന വാക്കിനർത്ഥം മതനിരപേക്ഷതയെന്നാണ്. അതിനർത്ഥം രാഷ്ട്രത്തിന് മതമില്ല. നിങ്ങൾക്ക് മതമാകാം. ആ മതത്തി​െൻറ പ്രചാരകരാവാം. ഇന്ത്യയെന്ന രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത്തരം നീക്കത്തിനെതിരായ പോരാട്ടം നടക്കണം. പാഠ്യപദ്ധതി പരിഷ്‌കരണത്തി​െൻറ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണെന്നും സ്പീക്കർ പറഞ്ഞു.

രാജ്യത്ത് ഇന്ന് കേട്ട് ​കൊണ്ടിരിക്കുന്ന വാർത്തകൾ കരളലയിപ്പിക്കുന്നത്. മണിപ്പൂരിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള വാർത്തകൾ അത്രമേൽ ഭയപ്പെടുത്തുന്നതാണ്. അതുപോലെ കേരളമാകണമോയെന്ന ചോദ്യമാണുയുയരുന്നത്. ഓരോ വിദ്യാർഥികളും സഹാനുഭൂതിയുള്ളവരായി വളരണം. തനിക്കൊപ്പമുള്ളവരെ അറിയണം. ഇന്ന് കുട്ടികൾ സാമൂഹിക മാധ്യമങ്ങളിലാണ്. സഹൃദം കുറയുന്നു. ഇത്, പാടില്ല. പരസ്പരം അറിഞ്ഞ് നല്ല ബന്ധങ്ങൾ ഉണ്ടാവണമെന്നും സ്പീക്കർ പറഞ്ഞു.

Tags:    
News Summary - Speaker should be replaced immediately,complaint to President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.