പാലത്തായി കേസ്​ ​അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്​ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. തലശേ രി ഡി.വൈ.എസ്​.പി കെ.വി. വേണുഗോപാലിൻെറ നേതൃത്വത്തിൽ 11 അംഗ സംഘത്തിനാണ്​ പോക്​സോ കേസ്​ അന്വേഷണ ചുമതല.

സ്​കൂള ിൽ അധ്യാപകൻ നാലാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണ്​ പരാതി. ബി.ജെ.പി നേതാവുകൂടിയാണ്​ പ്രതിയായ അധ്യാപകൻ പത്മരാജൻ. ഇയാളെ അറസ്​റ്റ്​ ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്​.

അതേസമയം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്​ അറിയിച്ചു. ലോക്​ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സംസ്​ഥാനത്തിന്​ പുറത്ത്​ തെരച്ചിൽ നടത്തുന്നതിന്​ തടസമുണ്ടെന്നും​ പൊലീസ്​ പറയുന്നു.

കഴിഞ്ഞ മാസം 17 നാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. പരാതി നൽകി​ ഒരു മാസമായിട്ടും പ്രതിയെ അറസ്​റ്റ്​ ചെയ്യാൻ കഴിഞ്ഞി​ട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി യൂത്ത്​ കോൺഗ്രസ്​ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Special Investigation Team For Palathai Pocso Case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.