തിരുവനന്തപുരം: ലോഡുമായി വന്ന കണ്ടെയ്നർ ലോറിയുടെ ൈഡ്രവർ കുഴഞ്ഞുവീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിലേക്ക് ചാടിക്കയറി വാഹനം നിർത്തി വൻദുരന്തം ഒഴിവാക്കിയ സീനിയർ സിവിൽ പൊലീസ് ഓഫിസർക്ക് 3000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ അഭിനന്ദന സർട്ടിഫിക്കറ്റും നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
പാലക്കാട് ആലത്തൂർ ഹൈവേ പൊലീസിൽ ൈഡ്രവറായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ. വിനോദാണ് അതിസാഹസികമായി ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് ചാടിക്കയറി കൈകൊണ്ട് േബ്രക്ക് അമർത്തി വാഹനം നിർത്തി നിരവധിപേരുടെ ജീവൻ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ ആലത്തൂർ സ്വാതി ജങ്ഷനിലായിരുന്നു സംഭവം. ലോറിക്ക് മുന്നിലായി ധാരാളം വാഹനങ്ങളുമുണ്ടായിരുന്നു. ലോറിൈഡ്രവർ സ്റ്റിയറിങ്ങിൽ തളർന്നുകിടക്കുന്നതുകണ്ട വിനോദ് അസാമാന്യ മനസ്സാന്നിധ്യത്തോടെ ൈഡ്രവറുടെ കാബിൻ തുറന്ന് ലോറിക്കകത്തു കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി േബ്രക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു.
ഇതിനിടെ അപസ്മാരം വന്ന് കുഴഞ്ഞുപോയ ൈഡ്രവർ വിനോദിെൻറ ദേഹത്തേക്ക് വീണു. ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പാലക്കാട് എ.ആർ ക്യാമ്പിലെ ൈഡ്രവർ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.