കായിക താരം ഓംകാർനാഥ് പുനലൂരിൽ വാഹനാപകടത്തിൽ മരിച്ചു

പുനലൂർ: ദേശീയ -സംസ്ഥാനതല കായിക പ്രതിഭയും പൊലീസ് ഹവിൽദാറുമായ ഓംകാർനാഥ് (27) ബൈക്കപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമലിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 11.30ഓടെ കൊല്ലം- ചെങ്കോട്ട ദേശീയ പാതയിൽ പുനലൂരിന് സമീപം വാളക്കോട് പാലത്തിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഏറെ നേരം റോഡിൽ കിടന്ന ഇരുവരെയും തിരിഞ്ഞുനോക്കാതെ വാഹനങ്ങൾ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ ഹവിൽദാറായ ഓംകാർനാഥ് പുനലൂർ തൊളിക്കോട് മുളന്തടത്തിൽ ഓംകാരം നിവാസിൽ രവീന്ദ്രനാഥിൻറ മകനാണ്. മൂന്ന് ദിവസം മുമ്പാണ് വീട്ടിൽ എത്തിയത്. സ്കൂൾ പഠനകാലം മുതൽ കായിക മത്സരങ്ങളിൽ ജില്ല, സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു. ദേശീയ തല മത്സരങ്ങളിലും പങ്കെടുത്ത് നേട്ടങ്ങൾ കൈവരിച്ചിരുന്നു.  മാതാവ്: മിനി. 

Tags:    
News Summary - Sports star dies in bike accident in Punalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.