കൊച്ചി: കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെട്ട് കൈമാറിയ വിവരങ്ങളെല്ലാം തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിച്ചെന്ന് സ്പ്രിൻക്ലർ കമ്പനി ഹൈകോടതിയിൽ. സർക്കാറിനും കമ്പനിക്കും ചില നിർദേശങ്ങൾ നൽകി ഏപ്രിൽ 24ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനു മുമ്പ് ലഭ്യമായ ഡേറ്റകളൊന്നും കമ്പനിയുടെ പക്കലില്ലെന്ന് ന്യൂയോർക് ആസ്ഥാനമായി യു.എസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്പ്രിൻക്ലർ കമ്പനിയുടെ ജനറൽ കൗൺസിലും പ്രതിനിധിയുമായ ഡാൻ ഹേലി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഏപ്രിൽ 24ന് ചില നിർദേശങ്ങൾ കോടതി കമ്പനിക്ക് നൽകിയെങ്കിലും കമ്പനി െസർവറിൽ സൂക്ഷിച്ച ബാക്അപ് േഡറ്റകൾ നശിപ്പിക്കണമെന്ന വ്യക്തമായ നിർദേശം ഉണ്ടായിരുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാറിെൻറ സമ്മതത്തോടെയല്ലാതെ തിരിച്ചെടുക്കാനാകാത്ത വിധം േഡറ്റ നശിപ്പിക്കാനാവില്ല. ഇങ്ങനെ ചെയ്യുന്നത് സർക്കാറുമായി ഉണ്ടാക്കിയ കരാറിെൻറ ലംഘനമാകുമെന്നതിനാൽ േഡറ്റ നശിപ്പിക്കുന്ന കാര്യത്തിൽ സർക്കാറിെൻറ നിലപാട് തേടി മേയ് 14ന് കത്തയച്ചു. കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ മേയ് 16ന് കമ്പനി കോടതിയിൽ സത്യവാങ്മൂലവും നൽകി.
സർക്കാറിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും അതിനാൽ ബാക്അപ് േഡറ്റ നശിപ്പിക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നു. കോടതിയിൽ ഹരജിയും സത്യവാങ്മൂലവും നൽകിയ ദിവസം തന്നെ എല്ലാ ബാക്അപ് ഡേറ്റകളും നശിപ്പിക്കണമെന്ന നിർദേശത്തോടെ സർക്കാറിെൻറ മറുപടി ലഭിച്ചു. ഇതേതുടർന്നാണ് തങ്ങൾക്ക് കൈമാറിയ ഡേറ്റകളെല്ലാം തിരിച്ചു കിട്ടാനിടയില്ലാത്ത വിധം നശിപ്പിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ഡേറ്റകൾ പൂർണമായും നശിപ്പിച്ച സാഹചര്യത്തിൽ ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ ഇതിനനുസൃതമായി ഭേദഗതി വരുത്തണമെന്നും വ്യക്തതാഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ശേഖരിച്ച പ്രൈമറി, സെക്കൻഡറി വിവരങ്ങൾ ഉൾപ്പെടെ വിശകലനം പൂർത്തിയാക്കിയാലുടൻ സർക്കാറിനു തിരികെ നൽകണമെന്നും കൈമാറിയ വിവരങ്ങളൊന്നും സ്പ്രിൻക്ലറിെൻറ പക്കലില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ഏപ്രിൽ 24ലെ ഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു. സ്പ്രിൻക്ലർ ഇടപാട് ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനുമടക്കം നൽകിയ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.