അഴീക്കോട് (തൃശൂർ): കേരളതീരം വഴി ബോട്ടുമാർഗം ശ്രീലങ്കൻ സ്വദേശികൾ പാകിസ്താനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ പ്രദേശങ്ങളിലും കടലിലും അഴീക്കോട് തീരദേശ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വാഹനങ്ങൾ, ഹോം സ്റ്റേകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. ഇതുസംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രത സമിതികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മുനമ്പം, അഴീക്കോട് പ്രദേശങ്ങളിൽനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തമിഴ്നാട് കന്യാകുമാരി കുളച്ചൽ സ്വദേശികളുടെ ബോട്ടുകൾ കേന്ദ്രീകരിച്ചും പ്രദേശത്തെ ബോട്ട് യാർഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അഴീക്കോട് തീരദേശ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചാണ് 24 മണിക്കൂറും കടലിൽ തിരച്ചിൽ നടത്തുന്നത്. മയക്കുമരുന്ന് കടത്തിലൂടെ പണം സമ്പാദിച്ച് എൽ.ടി.ടി.ഇ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.