ശ്രീ​നി​ജി​ൻ എം.എൽ.എയുടെ പരാതി: സാബു ജേക്കബിന്‍റെ മൊഴിയെടുത്തു

കോ​ല​ഞ്ചേ​രി: ജാ​ത്യാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ​യു​ടെ പ​രാ​തി​യി​ൽ സാ​ബു എം. ​ജേ​ക്ക​ബ് പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി.

ട്വ​ൻ​റി20 പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റും വ്യ​വ​സാ​യി​യു​മാ​യ സാ​ബു എം. ​ജേ​ക്ക​ബ് ത​ന്നെ അ​ധി​ക്ഷേ​പി​ച്ച​താ​യാ​ണ് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എം.​എ​ൽ.​എ പു​ത്ത​ൻ​കു​രി​ശ് ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച സാ​ബു എം. ​ജേ​ക്ക​ബ് അ​റ​സ്റ്റി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം നേ​ടി. പ്ര​സം​ഗ​ത്തി​നെ​തി​രെ വേ​റെ​യും പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ മൊ​ഴി​യെ​ടു​പ്പും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

Tags:    
News Summary - Srinijin MLA's complaint: Sabu Jacob's statement was taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.