തിരുവനന്തപുരം: ശ്രീറാമിെൻറ രക്തപരിശോധനഫലത്തില്‍ മദ്യത്തിെൻറ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച കൈമാറും. അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുെന്നന്ന് തെളിയിക്കാന്‍ സാധിക്കാത്തപക്ഷം സ്റ്റേഷന് ജാമ്യം കിട്ടുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിെൻറ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.
മ്യൂസിയം പൊലീസ് എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് സുപ്രധാനമായ ശാസ്ത്രീയതെളിവ് നഷ്ടമാകാൻ ഇടയാക്കുന്നത്. ബഷീറിെൻറ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിെൻറ രക്തപരിശോധന പൊലീസ് നടത്തിയത്.
അപകടം നടക്കുമ്പോൾ ശ്രീറാമിെൻറ കാലുകൾ നിലത്ത് ഉറക്കാത്ത നിലയിലായിരുെന്നന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും ശ്രീറാം മദ്യപിച്ചിരുന്നതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അപകടം നടന്ന് മണിക്കൂറുകൾക്കുശേഷം ജനറൽ ആശുപത്രിയിൽ ദേഹപരിശോധനക്കായി ശ്രീറാമിനെ എത്തിക്കുമ്പോൾ മദ്യത്തിെൻറ മണമുണ്ടായിരുന്നതായി ഡ്യൂട്ടി ഡോക്ടർ പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
എന്നിട്ടും രക്തസാമ്പിളുകൾ പരിശോധിക്കാൻ പൊലീസ് മെനക്കെട്ടില്ല. തുടർചികിത്സക്ക് തന്നെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യണമെന്നാണ് ശ്രീറാം ഡോക്ടറോട് ആവശ്യപ്പെട്ടത്. ഇതിെൻറ അടിസ്ഥാനത്തിൽ ഡോക്ടർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തെങ്കിലും ഇയാൾ നേരെ പോയത് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു. ഇതിന് പൊലീസിെൻറ ഒത്താശയും ഉണ്ടായിരുന്നു. ഡോക്ടർ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് ഈ ആശുപത്രിയിലെ ചില ഡോക്ടർമാർ നൽകിയ ഉപദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഇവിടെ അഡ്മിറ്റായതെന്നാണ് സൂചന.
സ്വകാര്യആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിെൻറ സാന്നിധ്യം രക്തത്തില്‍നിന്ന് ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.