മുഖ്യമ​ന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധിച്ച കെ.എസ്​.യു ​പ്രവർത്തകർക്കു നേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചപ്പോൾ

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; പലയിടത്തും സംഘർഷം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​വും നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ച്ച്​ വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വ​ള​പ്പി​ലേ​ക്ക്​ ത​ള്ളി​ക്ക​യ​റി. ക്ലി​ഫ്​​ഹൗ​സി​ലേ​ക്ക്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​നു​നേ​രെ പൊ​ലീ​സ്​ ജ​ല​പീ​ര​ങ്കി പ്ര​േ​യാ​ഗി​ച്ചു. ​പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ങ്ങ​ളു​ടെ മാ​ര്‍ച്ച് പ​ല​യി​ട​ത്തും ​ൈക​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി. വി​വി​ധ ജി​ല്ല​ക​ളി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. 144 നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ ത​ല​സ്ഥാ​ന​ത്തും പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്നെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​നി​ല​യി​ലാ​യി​രു​ന്നു സ​മ​ര​ങ്ങ​ൾ.

ക​േ​ൻ​റാ​ൺ​മെൻറ്​ ഗേ​റ്റി​ന്​ സ​മീ​പ​ത്തു​നി​ന്നാ​ണ് മ​ഹി​ളാ മോ​ര്‍ച്ചാ പ്ര​വ​ര്‍ത്ത​ക​ര്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പൊ​ലീ​സി​നെ​യും വെ​ട്ടി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് സ്ഥി​തി​ചെ​യ്യു​ന്ന നോ​ര്‍ത്ത് ബ്ലോ​ക്ക് വ​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ത്തി​യ​ത്. സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി​യ​തി​ന്​ മ​ഹി​ളാ മോ​ര്‍ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​കേ​ന്ദു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജ, ബി.​ജെ.​പി മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ ദി​വ്യ എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

യു​വ​മോ​ര്‍ച്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍ച്ച് ബി.​ജെ.​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 144 ലം​ഘി​ച്ച് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലി​ഫ്ഹൗ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. 12നാ​ണ് മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 11ഒാ​ടെ ശി​വ​ശ​ങ്ക​റി​നെ അ​ഞ്ചാം പ്ര​തി​യാ​ക്കി​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക്ലി​ഫ്ഹൗ​സി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. അ​തേ​സ​മ​യം ദേ​വ​സ്വം ബോ​ർ​ഡ് ജ​ങ്​​ഷ​നി​ൽ സ​മ​ര​ക്കാ​രെ ത​ട​യാ​ൻ ബാ​രി​ക്കേ​ഡു​ക​ൾ കെ​ട്ടി​യി​ട്ടി​ല്ലാ​യി​രു​ന്നു.

ബാ​രി​ക്കേ​ഡ് റോ​ഡി​ൽ നി​ര​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ച് മു​ന്നോ​ട്ടു​പോ​യി. കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി പ്ര​വ​ർ​ത്ത​ക​രെ ത​ട​യാ​ൻ ശ്ര​മി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ചു. നേ​താ​ക്ക​ൾ സം​സാ​രി​ച്ച​ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പൊ​ലീ​സ് നാ​ല് റൗ​ണ്ട് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ക​ല്ലും മ​ണ്ണും നി​റ​ച്ച ച​ളി​വെ​ള്ള​മാ​െ​ണ​ന്ന് ആ​രോ​പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും പൊ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. മാ​ർ​ച്ചി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ് സു​ധീ​ർ ഷാ ​പാ​ലോ​ട്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ, എ​ൻ.​എ​സ് നു​സൂ​ർ, എ​സ്.​എം. ബാ​ലു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോള്‍

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT