മുഹമ്മദ് റിസ്‍വാൻ

കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്‍വാൻ (12) ആണ് മരിച്ചത്. വീടിന്റെ മുകൾനിലയിൽ കളിക്കുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങിയത്.

ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് സഹോദരൻ മുകൾനിലയിൽ കയറിയപ്പോഴാണ് കയർ കുരുങ്ങിയത് കണ്ടത്. ഉടനെ വീട്ടുകാർ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാളയം പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർ റഷീദിന്റെയും ജസീലയുടെയും മകനാണ്. സഹോദരങ്ങൾ: റന, സിയാൻ. മൃതദേഹം മോർച്ചറിയിൽ.

Tags:    
News Summary - Student died after a rope got stuck around his neck while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.