താനൂർ: താനൂർ തെയ്യാലക്ക് സമീപം പാണ്ടിമുറ്റത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനി മരിച്ചു. നന്നമ്പ്ര എസ്.എൻ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഫ്ന ഷെറിൻ (ഒമ്പത്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.20 നായിരുന്നു അപകടം. സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദാരുണസംഭവം.
പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെയും ഉമ്മുക്കുൽസുവിന്റേയും മകളാണ് ഷഫ്ന ഷെറിൻ. മുഹമ്മദ് അൻഷിഫ്, മുഹമ്മദ് അയാസ് എന്നിവരാണ് സഹോദരങ്ങൾ.
ഷഫ്ന ഷെറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.