പോക്​സോ കേസ്​ പ്രതിയായ അധ്യാപകൻെറ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ വിദ്യാർഥികളുടെ സമരം

കോഴിക്കോട്​: വിദ്യാർഥികളോട്​ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയിൽ​ പോക്​സോ കേസിൽ പ്രതി ചേർത്ത അധ്യാ പകനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് സ്​കൂളിന്​ മുന്നിൽ​ പ്രത്യക്ഷ സമരവുമായി വിദ്യാർഥികൾ. കോഴിക്കോട് ​ ഹിമായത്തുൽ ഇസ്​ലാം ഹയർസെക്കൻഡറി സ്​കൂളിലാണ്​ വിദ്യാർഥികളുടെ ഉപവാസ സമരം നടക്കുന്നത്​. അധ്യാപകനെതിരെ പൊലീസ ്​ നടപടി എടുത്തില്ലെന്നും പരാതി നൽകിയ വിദ്യാർഥിയെ സ്​കൂൾ അധികൃതർ ഭീഷണിപ്പെടു​ത്തുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു​.

മൂന്ന്​ മാസം മുമ്പാണ്​ സ്​കൂളി​െല ബോട്ടണി അധ്യാപകനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ ജില്ലാ പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയത്​. ചില വിദ്യാർഥിനികളോട്​ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും അധ്യാപകൻ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ശരീര ഭാഗങ്ങളിൽ സ്​പർശിക്കാൻ ശ്രമിച്ചുവെന്നുമാണ്​ പരാതി. ഇതേതുടർന്ന്​ പൊലീസ്​ അധ്യാപകനെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കുകയും പോക്​സോ പ്രകാരം കേസെടു​ക്കുകയും ​െചയ്​തു. അധ്യാപകനെ സ്​കൂളിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തിട്ടു​ണ്ടെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ ഇതുവരെ അറസ്​റ്റ്​ ചെയ്യാൻ പൊലീസ്​ തയാറായിട്ടില്ല.

അധ്യാപകനെതി​െര പരാതി നൽകാൻ മുന്നോട്ടു വന്ന വിദ്യാർഥികളോട്​ സ്​കൂളിലെ മറ്റ്​ അധ്യാപകർ ശത്രുതാ മനോഭാവത്തോടെയാണ്​ പെരുമാറുന്നതെന്നും ഒത്തു തീർപ്പിന്​ തയാറാവാതിരുന്നതോടെ ചില അധ്യാപകർ മോശമായി സംസാരിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

Tags:    
News Summary - students strike against teacher -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.