നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്ന് ആരോപണം

കൊച്ചി: സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്ന ആരോപണത്തിൽ നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. വിനായകനെ സി.ഐ.എസ്.എഫ് ഹൈദരാബാദ് പൊലീസിന് കൈമാറി.

നടൻ വിനായകൻ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ ബഹളം വെച്ചാന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തെന്നാണ് വിനായകൻ ആരോപിച്ചത്.

ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 12.30ഓടെ ഇൻഡിഗോ വിമാനത്തിലാണ് വിനായകൻ ഗോവയിലേക്ക് പോയത്. ഹൈദരാബാദിൽ നിന്നായിരുന്നു ഗോവയിലേക്കുള്ള കണക്ടിങ് ഫ്ലൈറ്റ്.

ഹൈദരാബാദ് വിമാനത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ, യഥാർഥ കാരണം വ്യക്തമല്ല.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി മർദിച്ചെന്ന് വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതേതുടർന്ന് പിന്നാലെ വിമാനത്താവളത്തിൽ തുടർന്ന വിനായകനെ സി.ഐ.എസ്.എഫ് പൊലീസിന് കൈമാറുകയായിരുന്നു.

Tags:    
News Summary - Actor Vinayakan assaulted by CISF; Detained at Hyderabad airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.