പാചകവാതക വില 91 രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറച്ചു. ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡി സിലിണ്ടർ ഒന്നിന് 91 രൂപയാണ് കുറച്ചത്. 644 രൂപയാണ് സബ്സിഡി സിലിണ്ടറിന്‍റെ പുതുക്കിയ വില.

സബ്സിഡിയില്ലാത്ത 14 കിലോഗ്രാം സിലിണ്ടറിന്‍റെ വില 96.50 രൂപ ഇളവ് വരുത്തി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 158 രൂപ കുറച്ചു. 19 കിലോഗ്രാം തൂക്കമുള്ള സബ്സിഡി രഹിത സിലിണ്ടറിന്‍റെ വില 1,207 രൂപയായി.

രണ്ടു മാസം മുമ്പ് വർധിപ്പിച്ച തുക ഇപ്പോൾ കുറക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. പാചക വാതകത്തിന് വില കുറഞ്ഞതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന തുകയിലും കുറവുവരും.

 

Tags:    
News Summary - Subsidised LPG price decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.