മധ്യവയസ്​കൻ കുഴഞ്ഞുവീണ്​ മരിച്ചു; ​സൂര്യാഘാതമെന്ന്​ സംശയം

തിരുവനന്തപുരം: പാറശ്ശാലയില്‍ മധ്യവയസ്​കൻ കുഴ‍ഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ്​ മരണകാരണമെന്നാണ് പ്രാഥമിക നി ഗമനം. ചെങ്കവിള ഞാറക്കാലയിൽ കരുണാകരൻ (42) ആണ്​ മരിച്ചത്​.

വയലിൽ പണിയെടുക്കുന്നതിനിടെ ഉച്ചക്ക്​ 12 മണിയോടെയാണ് സംഭവം. കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാരാണ്​ കരുണാകരനെ കണ്ടെത്തിയത്. കരുണാകരനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ശരീരത്തി​ൻറെ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ.

Tags:    
News Summary - Sunburn Death at TVm - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.