തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകൾ സൂര്യാതപ ഭീഷണിയിലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം ജി ല്ലകളിൽ പകൽച്ചൂട് ശരാശരി താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്.
തൊഴില്‍സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമീഷണറുടെ ഉത്തരവ് തൊഴിൽദാതാക്കൾ കർശനമായി പാലിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവർ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വെള്ളിയാഴ്ച ശക്തമായ ചൂട് അനുഭവപ്പെട്ടതിനെതുടർന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ശനിയാഴ്ചകൂടി സൂര്യാതപ മുന്നറിയിപ്പ് നൽകിയത്. കോഴിക്കോട് 2.9 ഡിഗ്രിയും കണ്ണൂർ, കോട്ടയം ജില്ലകളിൽ 2.1 ഡിഗ്രിയുമാണ് വെള്ളിയാഴ്ച താപനില ഉയർന്നത്. വെള്ളിയാഴ്ച സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ്, 38.7 ഡിഗ്രി.
മഴ മാറിനിന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളും സൂര്യാതപ ഭീഷണി നേരിടേണ്ടിവരും. അതേസമയം, കേരളം ചുട്ടുപൊള്ളുേമ്പാൾ രണ്ടാഴ്ചക്കിടെ സൂര്യാതപമേറ്റത് 45 ലധികം പേർക്ക്. ഉച്ചവെയിൽ അതികഠിനമായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതപമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.