മന്ത്രി എം.എം. മണി ശകാരിച്ചെന്ന് കൊല്ലപ്പെട്ട​ സനലി​െൻറ ഭാര്യ വിജി

തിരുവനന്തപുരം: മന്ത്രി എം.എം. മണി തന്നെ ശകാരിച്ചെന്ന്​ നെയ്യാറ്റിൻകരയിൽ ഡിവൈ. എസ്​.പി തള്ളിയിട്ടു കൊന്ന സനൽ ക ുമാറി​​​​​​​​​െൻറ ഭാര്യ വിജി. മന്ത്രി ഫോണിലൂടെയാണ് വിജിയെ​ ശകാരിച്ചത്​.

സെ​ക്ര​േട്ടറിയേറ്റിനു മുമ്പിൽ നടക്കുന്ന സമരത്തി​​​​​​​​​െൻറ ഭാഗമായി വിളിച്ചപ്പോഴായിരുന്നു​ ശകാരം​. തോന്ന്യാസത്തിന്​ സമരം ചെയ്​താൽ ജോലി തരാൻ കഴിയില്ലെന്ന്​​ മന്ത്രി പറഞ്ഞതായും വിജി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഒരു മാസം മുമ്പ്​ ഡിവൈ.എസ്​.പി ഹരികുമാർ വാഹനത്തിനു മുമ്പിലേക്ക്​ തള്ളിയിട്ടു കൊലപ്പെടുത്തിയ സനൽ കുമാറി​​​​െൻറ ഭാര്യ വിജിക്ക്​ ജോലിയും കുടുംബത്തിന്​ സഹായവും നൽകാമെന്ന്​ സർക്കാർ ഉറപ്പ്​ നൽകിയിരുന്നു. എന്നാൽ സർക്കാർ വാഗ്​ദാനം പാലിക്കപ്പെടാതെ വന്നതോടെ സാമ്പത്തിക പരാധീനതയാൽ പൊറുതി മുട്ടിയ വിജി കുട്ടികളുമായി സെക്ര​േട്ടറിയേറ്റിനു മുന്നിൽ സമരത്തിനിറങ്ങി.

സമരം തുടങ്ങി പത്തു ദിവസമായിട്ടും സർക്കാറി​​​​െൻറ ഭാഗത്തു നിന്ന്​ നടപടികളൊന്നും ഉണ്ടാവാതായതോ​െട സമര സമിതിയും വിജിയും മന്ത്രിമാരെ ഫോണിൽ നേരിൽ വിളിക്കുകയായിരുന്നു. ഇങ്ങനെ എം.എം. മണിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്​ മന്ത്രി വിജിയെ ശകാരിച്ചത്​.

Tags:    
News Summary - sunil kumar's wife Viji said minister MM Mani shouted against her by phone call -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.