പാലക്കാട്: സപ്ലൈകോ വിൽപനശാലകളിലെ ജീവനക്കാർക്ക് യൂനിഫോം നിഷ്കർഷിച്ച് സൈപ്ലകോ. ജനുവരി ഒന്നുമുതൽ ഡിസ്പ്ലേ, ബില്ലിങ്, പാക്കിങ് ജീവനക്കാർക്കാണ് യൂനിഫോം നിർബന്ധമാക്കി വെള്ളിയാഴ്ച സൈപ്ലകോ എം.ഡി ഉത്തരവിറക്കിയത്.
ജീവനക്കാരെ തിരിച്ചറിയാനാവാത്തത് ഉൽപന്നങ്ങൾ സംബന്ധിച്ച ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് യൂനിഫോം ഏർപ്പെടുത്തുന്നതെന്ന് പറയുന്നു.
എന്നാൽ, ചില ഒൗട്ട്ലെറ്റുകളിൽ ഓഫിസർ ഇൻചാർജുമാരുടെ ഒത്താശയോടെ സ്വകാര്യ കമ്പനികൾ തങ്ങളുടെ പ്രതിനിധിയെ നിർത്തി ഉപഭോക്താക്കളെ സ്വാധീനിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഉത്തരവെന്ന് സൈപ്ലകോ വൃത്തങ്ങൾ പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ സൂപ്പർ മാർക്കറ്റ്, പീപ്ൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവടങ്ങളിലെ ഡിസ്പ്ലേ ജീവനക്കാർക്കാണ് യൂനിഫോം നിർബന്ധമാക്കുക. ഡാർക്ക് ഗ്രീൻ സ്ലീവ് ലെസ് ഓവർക്കോട്ടാണ് യൂനിഫോം. സ്പോൺസർഷിപ് മുഖേന വാങ്ങാനും അനുമതിയുണ്ട്. രണ്ട് ഓവർക്കോട്ടാണ് അനുവദിച്ചിട്ടുള്ളത്. ഒരു ഓവർക്കോട്ടിന് 450 രൂപ വരെ െചലവഴിക്കാം.
പാക്കിങ് ജിവനക്കാർ പാക്ക് ചെയ്യുന്ന സമയത്ത് വർക്കിങ് കാപും മാസ്ക്കും ധരിക്കണമെന്നതും കർശനമാക്കിയിട്ടുണ്ട്. ഡിസ്പ്ലേ ജീവനക്കാർക്കും ജോലിസമയത്ത് വർക്കിങ് കാപും കൈയുറയും നിർബന്ധമാക്കണമെന്നും നേരത്തേ സൈപ്ലകോ നിഷ്കർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.