കൊച്ചി: ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേ ഷൻ (സപ്ലൈകോ) സ്വന്തമായി പരിശോധന ലാബുകൾ തുടങ്ങുന്നു. സപ്ലൈകോയുടെ മേഖല ഓഫിസുകൾക ്ക് കീഴിലാകും ലാബുകൾ പ്രവർത്തിക്കുക. രണ്ടോ മൂന്നോ തലങ്ങളിലൂടെയുള്ള പരിശോധനയി ലൂടെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സപ്ലൈകോയുടെ പുത ിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റ കെ.എൻ. സതീശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉൽപന്നങ്ങളുടെ അളവിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് സി.എം.ഡി വ്യക്തമാക്കി. സ്വന്തമായി ലാബുകളില്ലാത്തതാണ് നിലവിൽ ഗുണമേന്മ ഉറപ്പാക്കാനുള്ള പ്രധാന തടസ്സം. ഈ സാഹചര്യത്തിൽ എത്രയും വേഗം ലാബുകൾ തുടങ്ങാനാണ് ശ്രമം. വിൽപനശാലകളുടെ ആധുനീകരണവും ഉൽപന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുന്ന ഡോർ ഡെലിവറി സംവിധാനവുമടക്കം പദ്ധതികൾ ആലോചനയിലുണ്ട്. സ്വകാര്യമേഖലയോട് കിടപിടിക്കുംവിധം വിൽപനശാലകളെ മാതൃകപരമായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിൽപന വർധിപ്പിച്ചാൽ മറികടക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയേ നിലവിലുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കി കൂടുതൽ ഉപഭോക്താക്കളെ സപ്ലൈകോയിലേക്ക് ആകർഷിക്കും.
വിതരണക്കാരിൽനിന്ന് ഉൽപന്നങ്ങൾ ലഭിക്കാനുള്ള കാലതാമസമാണ് പലപ്പോഴും സബ്സിഡി ഇനങ്ങളുടെ ക്ഷാമത്തിന് കാരണം. വിൽപനശാലകളിൽനിന്ന് ആവശ്യമായ ഉൽപന്നങ്ങളുടെ വിവരം യഥാസമയം കിട്ടാതെ വരുേമ്പാൾ ടെൻഡർ നടപടികളും ഇതിനനുസരിച്ച് വൈകും. വിൽപനശാലകളെ ഒറ്റ കമ്പ്യൂട്ടർ ശൃംഖലക്ക് കീഴിൽ കൊണ്ടുവന്ന് നടപടികളിലെ കാലതാമസം ഒഴിവാക്കാനാണ് നീക്കം. ഓരോ ഒൗട്ട്െലറ്റിലെയും ഉൽപന്നങ്ങളുടെ ആവശ്യകതയും സ്റ്റോക്കും വിൽപനയുമെല്ലാം ഇതിലൂടെ സപ്ലൈകോ ആസ്ഥാനത്ത് യഥാസമയം അറിയാനാകും. ക്രമക്കേടുകൾ തടയാനും ഇത് സഹായിക്കും. വാങ്ങൽ നടപടി സുതാര്യമാക്കുമെന്നും സി.എം.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.